അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് അപാര്‍ട്‌മെന്റുകള്‍ സ്വന്തമാക്കി ദംഗല്‍ താരം സന്യ മല്‍ഹോത്ര

സന്യ മൽഹോത്ര | Photo:Instagram.com/sanyamalhotra
സന്യ മൽഹോത്ര | Photo:Instagram.com/sanyamalhotra

ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് സന്യ മല്‍ഹോത്ര. ദംഗല്‍ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ബോക്സോഫീസില്‍ കോടികളാണ് ഈ ആമിര്‍ഖാന്‍ ചിത്രം സ്വന്തമാക്കിയത്. ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ എന്ന ചിത്രത്തിലാണ് താരം ഒടുവിലായി വേഷമിട്ടത്. 

ഷൂട്ടിങ്ങിന്റെ തിരക്കുകള്‍ ഒഴിഞ്ഞാല്‍ തന്റെ മുംബൈയിലെ സ്വപനഭവനത്തിലാണ് സന്യ സമയം ചിലവഴിക്കാറുള്ളത്. ജുഹുവിലാണ് ഈ അപാര്‍ട്‌മെന്റുള്ളത്. ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ അപാര്‍ട്‌മെന്റുകളും ഇതേ ബില്‍ഡിങ്ങിലാണ്.

14.3 കോടി രൂപ മുടക്കിയാണ് ഈ വീട് താരം സ്വന്തമാക്കിയത്. ഒരു ബില്‍ഡറിന്റെ ഉടമസ്ഥയിലുണ്ടായിരുന്ന വീട് 2021-ലാണ് സന്യ വാങ്ങുന്നത്. എന്നാല്‍ ഇതേ ബില്‍ഡിങ്ങിലെ ഹൃത്വിക്കിന്റെ രണ്ട് അപാര്‍ട്മെന്റുകള്‍ക്ക് 100 കോടിയോളം രൂപ വിലയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

മുംബൈയില്‍ സന്യയുടെ ആദ്യ വീടല്ല ഇത്. 2018-ല്‍ മറ്റൊരു ഫ്ളാറ്റും സന്യ വാങ്ങിയിരുന്നു. 'എനിക്ക് എന്തെന്നില്ലാത്ത സ്വാതന്ത്ര്യം തരുന്ന നഗരമാണ് മുംബൈ, എപ്പോഴും സ്വന്തം വീട് പോലെ അനുഭവപ്പെടുന്നു.' മുംബൈയിയെ കുറിച്ച് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. 

കാതല്‍ എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് സന്യ ഹരിയാനയിലെ ഗുഡ്ഗാവില്‍ നാല് ബെഡ്‌റൂമുകളുള്ള അപാര്‍ട്ട്മെന്റ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മെയിലാണ് ഇത് വാങ്ങിയത്.

ഷാരൂഖ് ചിത്രം ജവാനില്‍ പ്രധാനപ്പെട്ട വേഷമാണ് സന്യ ചെയ്തത്. ബോക്സോഫീസില്‍ ആയിരം കോടിക്ക് മുകളില്‍ കരസ്ഥമാക്കാന്‍ ചിത്രത്തിന് സാധിച്ചു. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ ഹിന്ദി റീമേക്കായ സാം ബഹദൂറാണ് സന്യയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

Content Highlights: sanya malhotra home in mumbai and Gurgaon, celebrity home latest