ചെറുതാണ്, കടല്‍ക്കാഴ്ചകള്‍ കണ്ടാസ്വദിക്കാം; മനോഹരമാണ് മിഥിലയുടെ വീട്‌

മിഥില പാല്‍ക്കര്‍, മിഥിലയുടെ മുംബൈയിലെ വീട് | Photo: Instagram
മിഥില പാല്‍ക്കര്‍, മിഥിലയുടെ മുംബൈയിലെ വീട് | Photo: Instagram

ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് മിഥില പാൽക്കർ. കർവാൻ എന്ന ബോളിവുഡ് ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം മിഥില വേഷമിട്ടിരുന്നു. ശ്രദ്ധേയമായ ടി.വി സീരീസുകളുടെ ഭാഗം കൂടിയാണ് താരം. മുംബൈയിലാണ് മിഥിലയുടെ വീട് സ്ഥിതി ചെയ്യുന്നത്. 700 ചതുരശ്ര അടിയുള്ള ചെറിയ അപ്പാർട്ട്‌മെന്റ് കൂടിയാണിത്. 

ചെറുതെങ്കിലും ആരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മിഥിലയുടെ ഉറ്റചങ്ങാതിയും സ്റ്റുഡിയോ ബ്ലൂമിലെ പ്രിൻസിപ്പൽ ഡിസൈനറുമായ രുധുജയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. എന്താണ് മിഥിലയ്ക്ക് വേണ്ടതെന്ന കൃത്യമായ ധാരണയുണ്ടായിരുന്നതായി രുധുജ പ്രതികരിച്ചു. മുംബൈയിൽ ചെറിയ വീടുകൾ നിത്യക്കാഴ്ചയാണെന്നാണ് മിഥിലയുടെ പക്ഷം. 

വൈറ്റ് ടെറാസോ ഫ്‌ളോറിങ്ങാണ് വീടിന് നൽകിയിരിക്കുന്നത്. ഗ്രേ ടോണിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയ വീട്ടിൽ ലൈറ്റ് വുഡും വിനിയോഗിച്ചിരിക്കുന്നു. പകൽസമയങ്ങളിൽ ആവശ്യത്തിലധികം വെളിച്ചം അകത്ത് ലഭിക്കത്തക്ക തരത്തിലാണ് വീടിന്റെ നിർമാണം. ചെറിയ ഇടങ്ങൾ പോലും സ്റ്റോറേജിനായി മാറ്റിയിരിക്കുന്നു. 

കടൽക്കാഴ്ചകൾ ആസ്വദിക്കാവുന്ന തരത്തിലാണ് കിടപ്പുമുറി ക്രമീകരിച്ചിരിക്കുന്നത്. സ്ലൈഡിങ് മിററുകൾ നീക്കിയാൽ വാർഡ്രോബ് കാണാം. ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാണ് മിഥിലയ്ക്ക് വീട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ട ഇടം. ഓപ്പൺ കിച്ചണിനൊപ്പമാണ് ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ഒരുക്കിയിരിക്കുന്നത്. 

ഗ്രേ ടോൺ വീട്ടിലുടനീളം കാണാം. അതിഥികൾക്കായി ഗസ്റ്റ് ബെഡ്‌റൂം സൗകര്യം നൽകിയിരിക്കുന്നു. മാസ്റ്റർബെഡ്‌റൂമിലെ കുളിമുറി സ്വൽപ്പം വെറൈറ്റിയാണ്. പച്ചപ്പിന്റെ അകമ്പടിയിലാണ് ഈ കുളിമുറി ഒരുക്കിയിരിക്കുന്നത്. ‌

2020-ൽ ലിറ്റിൽ തിങ്‌സ് സീസൺ മൂന്നിലെ അഭിനയത്തിന് ബെസ്റ്റ് ഫീമെയിൽ ആക്ടർ ഇൻ കോമഡി സിരീസ്സ് അവാർഡ് ലഭിച്ചിരുന്നു.

Content Highlights: Inside actor Mithila Palkar's home which only lengths to 700-square-foot