വിരുന്നുകാരെ ഞെട്ടിക്കാന്‍ സ്വീകരണമുറിക്ക് നല്‍കാം ചെലവ് കുറഞ്ഞ കിടിലന്‍ മേക്കോവര്‍

Photo: Pixabay
Photo: Pixabay

പുതിയ വീട് പണിതാല്‍ സ്വീകരണമുറി ഒരുക്കാനാണ് പെടാപ്പാട്. കൈയില്‍ കിട്ടുന്നതെല്ലാം നിറച്ച് ഭംഗിയാക്കാന്‍ നോക്കും ചിലര്‍. അല്ലെങ്കില്‍ വിലകൂടിയ ഫര്‍ണിച്ചറുകളും അലങ്കാരപ്പണികളും ഒരുക്കും. പകരം ചെലവ് കുറഞ്ഞ ഐഡിയകള്‍ പരീക്ഷിച്ചാലോ. സ്വീകരണമുറി വ്യത്യസ്തമാകുകയും ചെയ്യും, കൈയിലെ കാശും പോകില്ല.  

ബ്രൈറ്റ് കളര്‍ വാള്‍പേപ്പര്‍ അല്ലെങ്കില്‍ വാള്‍ ആര്‍ട്ട്

വാതില്‍ തുറന്ന് അകത്ത് കടക്കുമ്പോഴേ കാണുന്ന ഭിത്തിയില്‍ ഓറഞ്ച്, പിങ്ക്, മഞ്ഞ ഇങ്ങനെ ബ്രൈറ്റ് നിറങ്ങളിലുള്ള വാള്‍പേപ്പര്‍ പതിച്ചാലോ. അല്ലെങ്കില്‍ ഈ നിറങ്ങളില്‍ വാള്‍ ആര്‍ട്ട് ചെയ്താലും മതി. അതിന് താഴെയായി ഇന്‍ബില്‍ട് സീറ്റിങ് നല്‍കാം. മാച്ചിങ് കുഷ്യനുകളും വയ്ക്കാം.

ആന്റിക് ഉപകരണങ്ങള്‍

വാതില്‍ തുറക്കുമ്പോഴേ കാണുന്നത് ആന്റിക് ഫീല്‍ തരുന്ന ഉപകരണങ്ങള്‍ ആയാലോ. ചൂരല്‍ കസേരയോ മേശയോ അല്ലെങ്കില്‍ പാത്രങ്ങളോ അങ്ങനെയെന്തും. ഇവ ആന്റിക് ലുക്ക് ഉള്ള ബഞ്ചിലോ മേശയിലോ വയ്ക്കാം.

വിസിറ്റര്‍ സ്‌പേസ്

വാതിലിന് അരികില്‍ സ്ഥലമുണ്ടെങ്കില്‍ ഒരു ആന്റിക് ലുക്കുള്ള ബഞ്ച് ഇടാം. അവിടെ ഇരുന്ന് കാലിലെ ഷൂ അഴിച്ച് മാറ്റുകയോ നനഞ്ഞ കുട ഒതുക്കുകയോ ചെയ്യാം. വേണമെങ്കില്‍ ഡ്രോയുള്ള അലമാരയാക്കാം. വിരുന്നുകാരുടെ കൈയിലെ ബാഗും പേഴ്‌സുമൊക്കെ ഭദ്രമായി വയ്ക്കാം.  

ഡോള്‍ ഹൗസ് ഡെക്കറേഷന്‍

ഭിത്തിയില്‍ പേസ്റ്റല്‍ കളറോ പ്രിന്റുകളോ നല്‍കാം. പല വലിപ്പത്തിലുള്ള  ഫോട്ടോസ് ഫ്രെയിം ചെയ്ത് വയ്ക്കാം.

പഴമയും പുതുമയും

മോഡേണ്‍ മുറിയാണ്. എങ്കിലും വാതിലിന് മുന്നില്‍ ഹെവിവര്‍ക്കുള്ള ഒരു റഗ് ഇടാം. രാജകീയമാകും. മുകളില്‍ ആന്റിക് ആന്‍ഡ് സിമ്പിള്‍ തൂക്ക് വിളക്കും നല്‍കാം

സ്‌ട്രൈപ്‌സ്

വസ്ത്രങ്ങളില്‍ മാത്രമല്ല ഭിത്തിയിലും സ്‌ട്രൈപ്‌സ് നല്‍കുന്നത് ക്ലാസിക് ലുക്ക് നല്‍കും. സ്റ്റെയര്‍ ഏരിയ, സ്വീകരണമുറിയുടെ വാതിലിന് ഇരു വശങ്ങള്‍, വാതിലിന് എതിരെയുള്ള ഭിത്തി... ഇവിടെയൊക്കെ ബ്രൈറ്റ് കളറിലുള്ള സ്‌ട്രൈപ്പ്‌സ് നല്‍കാം. 

സിമ്പിള്‍

ഒരു അലങ്കാരങ്ങളും ഇല്ലാതെ സ്വീകരണമുറി ഒരുക്കിയാലോ. വൈറ്റ് പെയിന്റ് നല്‍കാം. വാതിലിനരികില്‍ സ്റ്റോറേജ് സ്‌പേസുള്ള ഒരു ബഞ്ച് നല്‍കാം. വാതിലിന് എതിര്‍വശമുള്ള ഭിത്തിയില്‍ ചെറിയ തട്ടൊരുക്കി ഒന്നോ രണ്ടോ ചെടികളും വയ്ക്കാം. വേണമെങ്കില്‍ ഒന്നോ രണ്ടോ ചിത്രങ്ങളും.  

Content Highlight: home living room ideas

Content Highlights: