ബാത്ത് റൂമില്‍ ഒരുക്കാം സ്‌റ്റോറേജ് ലാഡര്‍

ചിത്രങ്ങളില്‍ കാണുന്നതുപോലെ ബാത്ത് റൂം ഫ്‌ളോറിങ്ങില്‍ പെബിളുകള്‍ വിരിക്കാന്‍ ആഗ്രഹമുണ്ടോ? വുഡ് ലാഡര്‍ സ്‌റ്റോറേജും, മനോഹരമായ ചെടികളുമൊക്ക വച്ച് ഒരു മേക്കോവര്‍ വരുത്തണമെന്ന് തോന്നാറുണ്ടോ? വലിയ പണച്ചെലവില്ലാതെ നമുക്ക് തന്നെ ഇവ ഒരുക്കാം
പെബിള്‍ ഫ്‌ളോര്‍
എന്തൊക്കെ
- കടയില്‍ നിന്ന് വാങ്ങുന്ന പെബിള്‍സ്, അല്ലെങ്കില്‍ പുഴയില്‍ നിന്നോ മറ്റോ സ്വന്തമായി കണ്ടെത്തിയ മിനുസമുള്ള കല്ലുകള്‍
- സിമന്റ് ഗ്രൗട്ട്
- സെന്തെറ്റിക് മെഷ്
എങ്ങനെ
ഷവറിന് താഴെ പെബിള്‍ ഫ്‌ളോറിങ് ചെയ്യുന്നതാണ് ഭംഗി. ഈ ഭാഗത്തെ തറയുടെ കൃത്യമായ അളവില്‍ സിന്തറ്റിക് മെഷ് വയ്ക്കുക. ഇതിന് മുകളില്‍ കട്ടികുറച്ച് സിമന്റ് കൂട്ട് നിരത്തണം.ഇതില്‍ പെബിളുകളും നിരത്താം. പെബിളുകള്‍ നന്നായി അടുത്തിരിക്കാന്‍ ശ്രദ്ധിക്കണം. സിമന്റ് കൂട്ട് ഉണങ്ങിക്കഴിഞ്ഞാല്‍ ഗ്രൈൗട്ട് ഒഴിച്ച് ഇടയ്ക്കുള്ള സ്ഥലങ്ങള്‍ ഫില്ല് ചെയ്യണം. ഒരു സ്‌പോഞ്ച് ഉപയോഗിച്ച് കൂടുതലുള്ള ഗ്രൗട്ട് തുടച്ച് മാറ്റാം. ഇത് ഉറച്ചുകഴിഞ്ഞാല്‍ പെബിള്‍ ഫ്‌ളോര്‍ റെഡി.
റസ്റ്റിക് വുഡ് സ്‌റ്റോറേജ് ലാഡര്‍
എന്തൊക്കെ
- പഴയ പലകകഷണങ്ങള്‍
- ആണി
എങ്ങനെ
സ്റ്റോറേജ് സ്‌പേസിന് ഇടമില്ലാത്ത ബാത്ത് റൂമുകള്‍ക്ക് പറ്റിയ ഐഡിയയാണ് ഇത്. ഫ്‌ളഷ് ടാങ്കിന് അരികിലോ ബാത്ത് റൂമിന്റെ മൂലയിലോ ഒക്കെ ഒതുക്കി വയ്ക്കാം. ആവശ്യമില്ലെങ്കില്‍ എടുത്തുമാറ്റാം.
ആദ്യം രണ്ട് പലകകഷ്ണങ്ങള്‍ ആവശ്യമായ നീളത്തില്‍ ഒരേ അളവില്‍ മുറിക്കുക. രണ്ടിനുമിടയില്‍ അല്‍പം അകലമിട്ട് ഇടയിലായി രണ്ടോ മൂന്നോ പലകകള്‍ അടിയ്ക്കാം. ഗോവണി പോലെ. മുകള്‍ ഭാഗത്തെ പലകയില്‍ സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ പിടിപ്പിക്കാം. ബാത്ത്‌റൂം ആക്‌സസറികള്‍ ഇതില്‍ ഭദ്രം. താഴെ ഭാഗത്തെ പലകയില്‍ ടൗവ്വലുകള്‍ തൂക്കാം. അരികില്‍ ഒരു ബാത്ത്‌റൂം പ്ലാന്റ് കൂടി വേണമെങ്കില്‍ വയ്ക്കാം.
Content Highlights: Bathroom Makeover Ideas
Content Highlights: