പോലീസ് വേഷത്തിൽ എസ്.ജെ. സൂര്യ; ദുരൂഹതകളുമായി വദന്തി - ദി ഫെബിൾ ഓഫ് വെലോണി

വദന്തിയിൽ എസ്.ജെ. സൂര്യ | ഫോട്ടോ: twitter.com/iam_SJSuryah
വദന്തിയിൽ എസ്.ജെ. സൂര്യ | ഫോട്ടോ: twitter.com/iam_SJSuryah

പുതിയ സീരീസായ വദന്തി - ദി ഫെബിൾ ഓഫ് വെലോണിയുടെ ആഗോള പ്രീമിയർ പ്രഖ്യാപിച്ച് ആമസോൺ പ്രൈം. നിരൂപക പ്രശംസ നേടിയ സുഴൽ - ദി വോർട്ടക്സിന് ശേഷം വാൾവാച്ചർ ഫിലിംസിന്റെ ബാനറിൽ പുഷ്‌കറും ഗായത്രിയും ചേർന്നാണ്  ഈ തമിഴ് ക്രൈം ത്രില്ലർ, നിർമ്മിച്ചിരിക്കുന്നത്. 

ആൻഡ്രൂ ലൂയിസാണ് സീരീസിന്റെ സംവിധാനം. എട്ട് എപ്പിസോഡുകളുള്ള ത്രില്ലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ 240-ലധികം രാജ്യങ്ങളിലെ പ്രദേശങ്ങളിലുള്ള പ്രൈം അംഗങ്ങൾക്കായി ഡിസംബർ രണ്ട് മുതൽ ലഭ്യമാകും.

പ്രേക്ഷകരെ വെലോണി എന്ന കഥാപാത്രത്തിന്റെ ലോകത്തേക്കാണ് സീരീസ് കൊണ്ടുപോകുന്നത്. പുതുമുഖം സഞ്ജനയാണ് ഈ കഥാപാത്രമായെത്തുന്നത്. എസ് ജെ സൂര്യയാണ് നായകവേഷത്തിൽ. പോലീസ് വേഷത്തിലാണ് അദ്ദേഹമെത്തുന്നത്. ലൈല, എം. നാസർ, വിവേക് പ്രസന്ന, കുമാരൻ, സ്മൃതി വെങ്കട്ട് തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ.

Content Highlights: vadhanthi new tamil crime thriller seris in amazon prime