ടെലിവിഷൻ അവാർഡ്: ഷാജൂൺ കാര്യാൽ ചെയർമാൻ

ഷാജൂൺ കാര്യാൽ | ഫോട്ടോ: www.facebook.com/shajoonkariyal
ഷാജൂൺ കാര്യാൽ | ഫോട്ടോ: www.facebook.com/shajoonkariyal

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയ ജൂറിയുടെ കഥാവിഭാഗം ചെയർമാനായി സംവിധായകൻ ഷാജൂൺ കാര്യാലിനെ നിയമിച്ചു. മൂന്നു വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ.

നടൻ കുമരകം രഘുനാഥ്, നടി സോന നായർ, ഛായാഗ്രാഹകൻ  പ്രശാന്ത് ആർ.നായർ, ദൂരദർശൻ മുൻ പ്രോഗ്രാം എക്‌സിക്യൂട്ടീവ് കെ.ജെ.വിത്സൺ എന്നിവിരാണ് ഈ വിഭാഗത്തിലെ അംഗങ്ങൾ.

കഥേതര വിഭാഗം: ദൂരദർശൻ പ്രോഗ്രാം  മുൻ അസിസ്റ്റന്റ് ഡയറക്ടർ പി.കെ.വേണുഗോപാൽ(ചെയർമാൻ).അംഗങ്ങൾ: എസ്.രമേഷ് കുമാർ കെ.എം.അയ്യപ്പൻ,ജി.പ്രദീപ്, എൻ.പി.നിസ.

രചനാവിഭാഗം: എഴുത്തുകാരി കെ.എ.ബീന (ചെയർപേഴ്‌സൺ). 

അംഗങ്ങൾ: നന്ദകുമാർ കടപ്പാൽ, ഷിബു മുഹമ്മദ്. എല്ലാ വിഭാഗങ്ങളിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പർ സെക്രട്ടറിയാണ്.

Content Highlights: state television awards, director shajoon kariyal jury chairman