'അവസാന ജന്മദിനത്തിൽ ആശംസയേകി നിത്യയൗവനമായിരിക്കാൻ; അതേ ഇനി അദ്ദേഹത്തിന് പ്രായമേറില്ല'

-
-

അച്ഛന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടി താര കല്യാണിന്റെ മകളും ടിക് ടോക് താരവുമായ സൗഭാ​ഗ്യ വെങ്കിടേഷ്.

"മെയ് 8 എന്റെ രാജാവ് അവന്റെ രാജകുമാരിക്കായി ജനിച്ച ദിവസം. അദ്ദേഹത്തിന്റെ അവസാന ജന്മദിനത്തിന് ഞാൻ ആശംസയായി പറഞ്ഞു, എന്നെന്നും നിത്യയൗവ്വനത്തോടെ ഇരിക്കൂ അച്ഛാ എന്ന്..അതേ..അദ്ദേഹത്തിന് ഇനി പ്രായമേറില്ല.."- സൗഭാ​ഗ്യ കുറിച്ചു. 

2017 ജൂലൈ 30നാണ് നര്‍ത്തകനും ടെലിവിഷൻ അവതാരകനും നടി താരാ കല്യാണിന്റെ ഭര്‍ത്താവുമായ രാജാറാം മരിക്കുന്നത്.

വൈറല്‍പ്പനി ആയി തുടങ്ങിയെങ്കിലും. പിന്നീട് നെഞ്ചില്‍ ഇന്‍ഫെക്ഷനായതോടെ രാജാറാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് പിന്നീട് സെപ്റ്റെസീമിയ എന്ന ഗുരുതരമായ അവസ്ഥയായി മാറുകയും അവയവങ്ങളെല്ലാം ഒന്നൊന്നായി തകരാറിലാവുകയും ചെയ്തു.  ഏതാണ്ട് ഒന്‍പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം വിട വാങ്ങിയത്. 

സീരിയലുകളിലും സിനിമകളിലും ചെറു വേഷങ്ങള്‍ ചെയ്ത രാജാറാം നൃത്താധ്യാപകന്‍ എന്ന നിലയിലാണ് പ്രശസ്തിയാര്‍ജ്ജിക്കുന്നത്. .

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സൗഭാ​ഗ്യ വിവാ​ഹിതയായത്. അർജുൻ ശേഖറാണ് വരൻ.

content highlights:  sowbhagya venkitesh on father rajaram's birthday thara kalyan 

Content Highlights: