'നന്ദി അമ്മേ..ഞാന് ആഗ്രഹിച്ച പോലെയൊരാളെ തന്നെ നല്കിയതിന്..'

ടിക് ടോക്കിലൂടെയും ഡബ്സ്മാഷ് വീഡിയോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. സൗഭാഗ്യ വിവാഹിതയാവുകയാണ് എന്ന വിവരവും ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോള് വിവാഹനിശ്ചയത്തിനു ശേഷമുള്ള ചില ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
സുഹൃത്ത് അര്ജുന് സോമശേഖറാണ് വരന്. നടിയും നര്ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. മകളോടൊപ്പം നൃത്തം ചെയ്തും ഡബ്സ്മാഷ് ചെയ്തും അമ്മ താരയും ഈ രംഗത്ത് സജീവമാണ്.
'നന്ദി അമ്മേ..ഞാന് ആഗ്രഹിച്ച പോലെയൊരാളെ തന്നെ നല്കിയതിന്..' എന്ന കുറിപ്പോടെ അമ്മയ്ക്കും പ്രതിശ്രുത വരനുമൊപ്പം നില്ക്കുന്ന ചിത്രവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്.
Content Highlights : Sowbhagya Venkitesh engagement photos
Content Highlights: