എന്റെ തെറ്റ് തിരുത്തിയ കുട്ടി; താരയുടെ വാക്കുകള് കേട്ട് കണ്ണീരണിഞ്ഞ് അര്ജുന്

വിവാഹത്തിരക്കിലാണ് നടിയും നര്ത്തകിയുമായ താരകല്യണിന്റെ മകളും ടിക്ക് ടോക്ക് താരവുമായ സൗഭാഗ്യ വെങ്കിടേഷ്. സുഹൃത്തായ അര്ജുന് ശേഖര് ആണ് സൗഭാഗ്യയുടെ വരന്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ മാസം നടന്നിരുന്നു.
അര്ജുന് ശേഖറിനെപ്പോലൊരാളെ മകളുടെ ഭര്ത്താവായി ലഭിക്കുന്നതില് അതിയായ സന്തോഷമുണ്ടെന്ന് താര കല്യാണ് പറയുന്നു. വിവാഹത്തിന് മുന്നോടിയായി വരനേയും വധുവിനേയും ആനയിക്കുന്ന ചടങ്ങിലാണ് അതിഥികള്ക്ക് മുന്നില് താര രസകരമായ ഒരു കഥ പറഞ്ഞു. താരയുടെ വാക്കുകള് അവസാനിച്ചപ്പോള് ഏറെ വികാരാധീനനായാണ് അര്ജുന് പ്രതികരിച്ചത്.
എന്റെ വിദ്യാര്ഥിയായിരുന്നു അര്ജുന്. ഒരിക്കല് മറ്റൊരു കുട്ടി ചെയ്ത വികൃതിയ്ക്ക് ഞാന് അവനെ വല്ലാതെ ചീത്ത പറഞ്ഞു. സാധാരണ അധ്യാപികമാര് വഴക്ക് പറഞ്ഞാല് കുട്ടികള് ഭയം കാരണം പ്രതികരിക്കില്ല. എന്നാല് അര്ജുന് അങ്ങനെ ആയിരുന്നില്ല.
വഴക്ക് കേട്ടതിന് ശേഷം അര്ജുന് മിണ്ടാതിരുന്നില്ല. അവന് എന്റെ അടുത്ത് വന്ന് പറഞ്ഞു. ടീച്ചര് അത് ചെയ്തത് ഞാനല്ല പിന്നെ എന്തിനാണ് എന്നെ വഴക്ക് പറഞ്ഞത്. അര്ജുന്റെ വാക്കുകള് കേട്ടപ്പോള് എനിക്ക് വല്ലാത്ത വിഷമം തോന്നി. പിന്നീട് പിണക്കം മാറ്റാന് ഞാന് മൈസൂര് പാക്കെല്ലാം നല്കി. എന്നെ തിരുത്തിയ കുട്ടിയാണ്. എന്റെ മകളെ ഞാന് സന്തോഷത്തോടെ ഏല്പ്പിക്കുന്നു- താര പറഞ്ഞു.
താരയുടെ വാക്കുകള് കേട്ടു കഴിഞ്ഞപ്പോള് അര്ജുന് വികാരാധീനനായ അര്ജുന്റെ കണ്ണുകള് നിറഞ്ഞൊഴുകി. ഈ രംഗങ്ങള് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല് മീഡിയ.
Content Highlights: