കല്യാണമിങ്ങെത്തി; സൗഭാഗ്യയുടെ ഹല്ദി മെഹന്ദി ചിത്രങ്ങള് വൈറല്

വിവാഹത്തിരക്കിലാണ് ടിക് ടോക്കിലൂടെയും ഡബ്സ്മാഷ് വീഡിയോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട സൗഭാഗ്യ വെങ്കിടേഷ്. ഏറെ നാളായി സുഹൃത്തായിരുന്ന അര്ജുന് ശേഖര് ആണ് വരന്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ മാസം നടന്നിരുന്നു.
ഇപ്പോള് സൗഭാഗ്യയുടെ മൈലാഞ്ചി-മഞ്ഞള് കല്യാണത്തിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്.
ഫെബ്രുവരി 19,20 തീയതികളില് ഗുരുവായൂരില് വച്ചാണ് തമിഴ് ബ്രാഹ്മണ ആചാരപ്രകാരമുള്ള വിവാഹചടങ്ങുകള് നടക്കുക. ഗുരുവായൂര് അമ്പലത്തില് വച്ചാണ് താലികെട്ട്.
നടിയും നര്ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. മകളോടൊപ്പം നൃത്തം ചെയ്തും ഡബ്സ്മാഷ് ചെയ്തും അമ്മ താരയും സജീവമാണ്.
Content highlights : sowbhagya venkitesh arjun sekhar wedding at guruvayur Haldi Mehendi Pictures
Content Highlights: