മെഡിക്കൽ കോളേജിൽ കണ്ടുമുട്ടുന്ന അപരിചിതർ, അവരുടെ ജീവിതങ്ങളും; 'മധുരം' ട്രെയ്ലർ

ജൂൺ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് ഖബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന 'മധുര'ത്തിന്റെ രണ്ടാമത്തെ ട്രെയ്ലർ പുറത്തിറങ്ങി. ജോജു ജോർജ്,അർജുൻ അശോകൻ നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ജോസഫ്, പൊറിഞ്ചുമറിയം ജോസ്, ചോല എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷൻസിന്റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ ഡിസംബർ 24ന് ചിത്രം പ്രദർശനത്തിനെത്തും.
ക്യാമറ ജിതിൻ സ്റ്റാനിസ്‌ലാസ്. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കോ പ്രൊഡ്യൂസേഴ്സ് ബാദുഷ, സുരാജ്.
എഡിറ്റിംങ് മഹേഷ് ബുവനെന്തു , ആർട്ട് ഡയറക്ടർ ദിലീപ് നാഥ്, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവ്യർ,
സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽസ് രോഹിത്ത് കെ സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവർ ചേർന്നാണ്. പി ആർ ഒ മഞ്ജു ഗോപിനാഥ്.
Content Highlights : Madhuram trailer 2 Joju George Nikhila Vimal Arjun Ashokan Sruthi Ramachandran
Content Highlights: