ഗെയിം ഓഫ് ത്രോൺസ്; ഹൗസ് ഓഫ് ദ ഡ്രാഗൺ 2022ല്‍

-
-

ലോകം മുഴുവനും ആരാധകരുളള ഗെയിം ഓഫ് ത്രോൺസ് പരമ്പരയിലെ  ഹൗസ് ഓഫ് ദ ഡ്രാഗണിന്റെ ആദ്യഭാ​ഗം 2022 ൽ പുറത്തിറങ്ങും.  സീരീസിലെ അഭിനേതാക്കളെ തീരുമാനിച്ചു തുടങ്ങിയിരിക്കുകയാണ് എച്ച് ബി ഒ.

2019ൽ എട്ട് സീസണുകളിൽ പൂർത്തീകരിച്ച സീരീസാണ് ഗെയിം ഓഫ് ത്രോൺസ്. അതിലെ കഥാസന്ദർഭങ്ങൾ നടക്കുന്നതിനും 300 വർഷങ്ങൾ മുമ്പുള്ള കഥയാണ് ഹൗസ് ഓഫ് ഡ്രാഗണിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുക. ജോർജ് ആർ ആർ മാർട്ടിൻ രചിച്ച 'ഫയർ ആന്റ് ബ്ലഡ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് പുതിയ സീരീസ്.

റയാൻ കോണ്ടൽ, മിഗുവൽ സാപോച്നിക് എന്നിവരാണ് പുതിയ സീരീസിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഗെയിം ഓഫ് ത്രോൺസിന്റെ ദ ബാറ്റിൽ ഓഫ് ബസ്റ്റാർഡ്സ്, ദ വിന്റ്സ് ഓഫ് വിന്റർ എന്നീ എപിസോഡുകൾ സംവിധാനം ചെയ്തത് മിഗുവൽ സാപോച്നിക് ആണ്. 2022ൽ പത്ത് എപിസോഡുകളായാണ് ഹൗസ് ഓഫ് ദ ഡ്രാഗൺ പുറത്തിറങ്ങുക.

Content highlights:game of thrones prequel house of the dragon series

Content Highlights: