ഓണം കളറാക്കാൻ ചാണ്ടി ഉമ്മൻ മുതൽ ഫിറോസ് ചുട്ടിപ്പാറ വരെ, വെറൈറ്റി ഷോകളുമായി ക്ലബ് എഫ്.എം

ഈ ഓണത്തിന് വ്യത്യസ്തമായ പ്രോഗ്രാമുകളൊരുക്കി ക്ലബ് എഫ്.എം 94.3. മൂന്നുദിവസം മൂന്ന് സ്പെഷ്യൽസ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. മൂന്ന് ദിവസങ്ങളിലും മലയാളികൾക്ക് ഏറെ പ്രിയങ്കരരായ വ്യക്തിത്വങ്ങൾ വിവിധ പ്രോഗ്രാമുകളിൽ അതിഥികളായെത്തും.
ഉത്രാടദിനമായ ചൊവ്വാഴ്ചയാണ് KL ഹീറോസ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ചാണ്ടി ഉമ്മൻ എം.എൽ.എ, ഗായിക വൈക്കം വിജയലക്ഷ്മി, രമണി മേനോൻ, വത്സല മേനോൻ എന്നിവർ അതിഥികളായെത്തും.
തിരുവോണദിനത്തിൽ പ്രക്ഷേപണം ചെയ്യുന്ന ക്രിയേറ്റേഴ്സ് ക്ലബിൽ മലയാളികൾക്ക് സുപരിചിതരായ സോഷ്യൽ മീഡിയ താരങ്ങൾ അണിനിരക്കുന്നു. ബേസിൽ ബെന്നി, ഫിറോസ് ചുട്ടിപ്പാറ, യാദിൽ എം. ഇക്ബാൽ എന്നിവരാണ് അതിഥികൾ.
വ്യാഴാഴ്ചയാണ് വോക്സ് ഓഫീസ്. തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായി മാറിയ മൂന്ന് ചലച്ചിത്രങ്ങൾ ശബ്ദരൂപത്തിൽ ശ്രോതാക്കളിലേക്കെത്തും. റാഫി-മെക്കാർട്ടിൻ ടീം ഒരുക്കിയ പഞ്ചാബി ഹൗസ്, ബിജുമേനോൻ-ജിബു ജേക്കബ് ടീമിന്റെ വെള്ളിമൂങ്ങ, ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് എന്നിവയാണ് ഓഡിയോ രൂപത്തിൽ റീ-റിലീസ് ചെയ്യുന്നത്.
Content Highlights: Club FM 94.3 has unveiled a star-studded three-day Onam special broadcast featuring popular political figures, social media creators, and audio re-releases of blockbuster Malayalam comedy films.