പുത്തൻ രൂപത്തിൽ ബാംഗ്ലൂർ ഡേയ്സ്, താരനിരയിൽ അനശ്വരയും പ്രിയാ വാര്യരും; യാരിയാൻ 2 ടീസർ

2014-ലെ ബോളിവുഡ് ഹിറ്റ് ചിത്രം യാരിയാന്റെ രണ്ടാം ഭാഗം വരുന്നു. യാരിയാൻ 2 എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തിറങ്ങി. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ബാംഗ്ലൂർ ഡേയ്സിന്റെ റീമേക്കാണ് ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന. രാധികാ രാവുവും വിനയ് സാപ്രുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദിവ്യാ ഖോസ്ലാ കുമാർ, യഷ് ദാസ്ഗദുപ്ത, മീസാൻ ജാഫ്രി, വരീനാ ഹുസ്സൈൻ, പേൾ വി പുരി എന്നിവർക്കൊപ്പം അനശ്വരാ രാജനും പ്രിയാ വാര്യരും സുപ്രധാനവേഷങ്ങളിലുണ്ട്. ബാംഗ്ലൂർ ഡേയ്സിന്റെ തിരക്കഥയിൽ നിന്ന് കാര്യമായ മാറ്റങ്ങളോടെയാണ് യാരിയാൻ 2 എത്തുന്നത്. അനശ്വരയും പ്രിയയും ഏത് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത് എന്ന് വ്യക്തമല്ല. ഇരുവരുടേയും രംഗങ്ങൾ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംവിധായകർ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നതും. മനൻ ഭരദ്വാജ്, ഖലീഫ്, യോയോ ഹണി സിങ് എന്നിവരാണ് ഗാനരചനയും സംഗീതസംവിധാനവും. സി.ആർ രവി യാദവാണ് ഛായാഗ്രഹണം. രമേഷ് പ്രജാപതി കലാസംവിധാനം നിർവഹിക്കുന്നു. 2014-ൽ പുറത്തിറങ്ങിയ യാരിയാൻ സംവിധാനം ചെയ്തത് ദിവ്യാ ഖോസ്ലാ കുമാർ ആയിരുന്നു. ഹിമാൻഷ് കോലിയും രാകുൽ പ്രീതുമായിരുന്നു മുഖ്യവേഷങ്ങളിൽ.
Content Highlights: yaariyan 2 teaser out, bangalore days hindi remake, answara rajan and priya warrier in casts