എച്ച്ബിഒ ഇന്ത്യയിൽ സംപ്രേഷണം അവസാനിപ്പിക്കുന്നു

HBO Logo Photo | https:||www.facebook.com|HBOIndia|
HBO Logo Photo | https:||www.facebook.com|HBOIndia|

അമേരിക്കൻ ടെലിവിഷൻ ചാനലുകളായ എച്ച്ബിഒ , ഡബ്ല്യുബി എന്നിവ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സംപ്രേഷണം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി ഉടമസ്ഥരായ വാർണർ മീഡിയ ഇൻറർനാഷണൽ. ഇന്ത്യയ്ക്ക് പുറമേ പാകിസ്താൻ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളിൽ ഇരു ചാനലുകളും ഡിസംബർ 15 ഓടെ സംപ്രേക്ഷണം അവസാനിപ്പിക്കും.

എന്നാൽ വാർണർ മീഡിയയുടെ തന്നെ കുട്ടികളുടെ ചാനലായ 'കാർട്ടൂൺ നെറ്റ്‍വർക്കും''പോഗോ'യും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സംപ്രേഷണം തുടരും. രണ്ട് പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ സംപ്രേഷണകാലമാണ് എച്ച്ബിഒ ഇതോടെ അവസാനിപ്പിക്കുന്നത് ഇത് വളരെ കടുപ്പമേറിയ തീരുമാനമായിരുന്നുവെന്ന് വാർണർ മീഡിയയുടെ സൗത്ത് ഏഷ്യ എംഡി സിദ്ധാർഥ് ജയിൻ വ്യക്തമാക്കി.

"പേ-ടിവി വ്യവസായ സാഹചര്യങ്ങളും മാർക്കറ്റ് ഡൈനാമിക്സിലും ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചു, കോവിഡ് -19 മഹാമാരി കൂടുതൽ മാറ്റത്തിന്റെ ആവശ്യകതയെ ത്വരിതപ്പെടുത്തി. എച്ച്ബിഒ, ഡബ്ല്യുബി ചാനലുകളെ വീട്ടകങ്ങളിലേക്ക് സ്വീകരിച്ച ഞങ്ങളുടെ എല്ലാ പങ്കാളികൾക്കും ആരാധകർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നു. ഈ ബ്രാൻഡുകളെ പ്രിയപ്പെട്ടതാക്കാൻ വളരെ ആവേശത്തോടെ പ്രവർത്തിച്ച ഞങ്ങളുടെ എല്ലാ ജീവനക്കാരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു." സിദ്ധാർഥ് ജയിൻ വ്യക്തമാക്കി.

കുട്ടികളുടെ ചാനലുകളുടെ മേൽനോട്ടത്തിനായി വാർണർ മീഡിയയുടെ മുംബൈ, ദില്ലി, ബംഗളൂരു ഓഫീസുകൾ തുടർന്നും പ്രവർത്തിക്കും.വാർത്താ ചാനലായ സിഎൻഎൻ ഇൻറർനാഷണലിൻറെ ഓപറേഷൻസ്, സെയിൽസ്, മാർക്കറ്റിംഗ് വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കും.

Content Highlights :Warner Media to discontinue HBO and WB in India pakistan Bangladesh and maldives

Content Highlights: