10.6 ലക്ഷം കോടിയുടെ ഡീൽ; വാർണർ ബ്രോസ് പാരമൗണ്ടിൽ ലയിച്ചു, സ്‌കൈഡാൻസ് കോർപ്പറേഷൻ പുതിയ കമ്പനി

#മൂവീസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

വാഷിങ്ടൺ: ഹോളിവുഡിലെ പ്രമുഖ ചലച്ചിത്രനിർമാണ കമ്പനികളായ പാരമൗണ്ട് സ്‌കൈഡാൻസും വാർണർ ബ്രോസ് ഡിസ്‌കവറിയും ലയിച്ചു. 10.6 ലക്ഷം കോടിരൂപയ്ക്കാണ് വാർണർ ബ്രോസിനെ പാരമൗണ്ട് ഏറ്റെടുത്തത്. ഇതോടെ സിനിമ, ടെലിവിഷൻ, ദൃശ്യസംപ്രേഷണ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങും. പുതിയ കമ്പനി 'സ്‌കൈഡാൻസ് കോർപ്പറേഷൻ' എന്ന പേരിൽ പ്രവർത്തിക്കും.

ലയനത്തോടെ എച്ച്.ബി.ഒ., വാർണർ ബ്രോസ്, സി.ബി.എസ്., നിക്കലോഡിയൻ, ഷോടൈം, കോമഡി സെൻട്രൽ, ഡി.സി. സ്റ്റുഡിയോസ്, ഫുഡ് നെറ്റ്വർക്ക് തുടങ്ങിയ ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങൾ ഒരു കമ്പനിയുടെ കീഴിലാകും. ഹാരി പോട്ടർ, ഗെയിം ഓഫ് ത്രോൺസ്, ദ ലോർഡ് ഓഫ് ദ റിങ്‌സ്, മിഷൻ ഇംപോസിബിൾ, ഇൻഡ്യാന ജോൺസ് തുടങ്ങിയ പ്രശസ്ത ചലച്ചിത്ര പരമ്പരകളും ഇനി ഒരേ ഉടമസ്ഥതയിലാകും.

ചലച്ചിത്രമേഖലയിലെ മത്സരത്തെ ബാധിക്കുമെന്നും ഉപഭോക്താക്കൾക്ക് ചെലവ് വർധിക്കുമെന്നും ആരോപിച്ച് ലയനത്തിനെതിരേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിയമവ്യവഹാരങ്ങളുണ്ടായിരുന്നു. ഒടുവിൽ ചില നിബന്ധനകൾ അംഗീകരിച്ചതിനെത്തുടർന്നാണ് ലയനത്തിന് അനുമതി ലഭിച്ചത്. വാർണർ ബ്രോസിന് കീഴിലുള്ള വാർത്താസ്ഥാപനങ്ങളായ സി.എൻ.എൻ., സി.ബി.എസ്. എന്നിവയുടെ എഡിറ്റോറിയൽ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്.

Content Highlights: Paramount completed a massive ₹10.6 lakh crore ($110 billion) acquisition of Warner Bros Discovery. The merged entity will function under the new corporate name 'Skydance Corporation'. Major brands like HBO, Warner Bros, CBS, Nickelodeon, DC Studios, and Food Network are now under one roof. Iconic franchises including Harry Potter, Game of Thrones, Lord of the Rings, and Mission Impossible share single ownership. Editorial independence safeguards were established for news outlets CNN and CBS following legal/regulatory reviews.