മണ്ണാറശ്ശാലയിലെത്തി വിസ്മയയും സുചിത്രയും; ക്ഷേത്രദർശനം ‘തുടക്കം’ റിലീസിന് മുൻപേ

അരങ്ങേറ്റ ചിത്രം 'തുടക്കം' റിലീസിനൊരുങ്ങവെ മണ്ണാറശ്ശാല ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയ മോഹൻലാലും അമ്മ സുചിത്രയും. ആലപ്പുഴ ഹരിപ്പാട്ടെ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് ഇരുവരും എത്തിയത്.
അമ്മയും മകളും ക്ഷേത്രം വലംവെച്ച് ദർശനം നടത്തി. ഇരുവരും പ്രാർഥിക്കുന്നതിന്റെയും കാണിക്കയർപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
വ്യാഴാഴ്ചയാണ് വിസ്മയ ആദ്യമായി നായികയായി എത്തുന്ന 'തുടക്കം' തിയേറ്ററിലെത്തുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചത്. ആന്റണിയുടെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. മോഹൻലാലും ചിത്രത്തിൽ അതിഥിവേഷത്തിലുണ്ട്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്. ഛായാഗ്രഹണം അഖിൽ ജോർജും ജോമോൻ ടി. ജോണും നിർവഹിക്കുന്നു. എഡിറ്റിങ് ചമൻ ചാക്കോ.
Content Highlights: Ahead of the theatrical release of her debut film Thudakkam, Vismaya Mohanlal visited the famous Mannarasala Nagaraja Temple in Haripad, Alappuzha, accompanied by her mother Suchitra. Visuals of Vismaya and Suchitra offering prayers and circumambulating the temple premises have circulated widely on social media. Directed by Jude Anthany Joseph, Thudakkam marks Vismaya's acting debut and is set for a grand theatrical release this Thursday. Produced by Antony Perumbavoor under the banner of Aashirvad Cinemas, the film also features Antony's son Ashish Joe Antony in a prominent role, along with a cameo appearance by Mohanlal. Written by Lineesh Nellikkal, Akhil Krishna, and Jude Anthany Joseph, the movie features music by Jakes Bejoy, cinematography by Akhil George and Jomon T. John, and editing by Chaman Chakko.