'ശരത്തേട്ടന്റെ കണക്കുപുസ്തകവുമായി' വിനു മോഹൻ,ശ്രദ്ധ നേടി പോസ്റ്റർ

-
-

നടൻ വിനു മോഹൻ നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ശരത്തേട്ടന്റെ കണക്കുപുസ്തകം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബാലു നാരായണനാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

കോവിഡ് നിയന്ത്രണങ്ങളിൽ അയവു വന്ന ശേഷം ഈ വർഷം അവസാനമാവും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. സിനിമയ്ക്ക് പുറമേ ജീവകാരുണ്യപ്രവർത്തനങ്ങളിലും മുന്നിലാണ് വിനു മോഹനും ഭാര്യ വിദ്യയും.

ആരും തിരിഞ്ഞു നോക്കാനില്ലാത്ത, തെരുവിൽ കഴിയുന്നവരെ കണ്ടുപിടിച്ച് അവരെ കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നൽകിയ വിനുവിന്റെയും വിദ്യയുടെയും സേവനം ഈ ലോക്ഡൗൺ കാലത്ത് ശ്രദ്ധ നേടിയിരുന്നു.

താരസംഘടനയായ 'അമ്മ' നൽകിയ മൊബൈൽ കുളിവണ്ടിയുമായാണ് വിനുവും ഭാര്യയും തെരുവിലേക്കിറങ്ങിയിരിക്കുന്നത്. ഒരു യാത്രയിൽ 20 പേർക്ക് കുളിക്കാനുള്ളവ വണ്ടിയിലുണ്ടാവും. നടൻ മോഹൻലാലും വിനുവിന്റെയും വിദ്യയുടെയും സേവനത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു.

മോഹൻലാൽ ചിത്രം ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈനയിലാണ് വിനു ഒടുവിൽ വേഷമിട്ടത്.

Content Highlights : Vinu Mohan New Movie Sarathettante Kanakupusthakam Directed by Balu Narayanan

Content Highlights: