നടൻ വിൻസെന്റ് പാസ്റ്റോർ അന്തരിച്ചു; ‘ദി സോപ്രാനോസ്’ പരമ്പരയിലൂടെ ശ്രദ്ധേയൻ

#സ്വന്തം ലേഖകൻ
വിൻസെന്റ് പാസ്റ്റോർ | Photo: AFP
വിൻസെന്റ് പാസ്റ്റോർ | Photo: AFP

ന്യൂയോർക്ക്: ‘ദി സോപ്രാനോസ്’ ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ വിൻസെന്റ് പാസ്റ്റോർ(80) അന്തരിച്ചു. ന്യൂയോർക്ക് ബ്രോങ്ക്‌സിലെ വസതിയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം.

1946 ജൂലായ് 14-നാണ് വിൻസെന്റ് ജനിച്ചത്. യു.എസ്. നാവികസേനയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്തു. തുടർന്ന് നാടകപഠനത്തിൽ ബിരുദംനേടി.

വില്ലൻ കഥാപാത്രങ്ങളിലൂടെ അരങ്ങിലെത്തിയ വിൻസെന്റ്, ഗോഡ്ഫെല്ലാസ്(1990), കാർട്ടിലോസ് വേ(1993) എന്നീ ചിത്രങ്ങളിലും സാന്നിധ്യമറിയിച്ചു. ‘സോപ്രാനോസി’ലെ കേന്ദ്രകഥാപാത്രമായ ടോണി സോപ്രാനോയുടെ വിശ്വസ്തനായ ബിഗ് പുസി എന്ന കഥാപാത്രമാണ് വിൻസെന്റിന്റെ മികവ് തെളിയിച്ചത്. ഡൊണാൾഡ് ട്രംപ് അവതാരകനായിരുന്ന കാലത്ത് ‘ദി സെലിബ്രിറ്റി അപ്രന്റിസ്’ എന്ന ടെലിവിഷൻ പരിപാടിയിൽ വിൻസെന്റ് പങ്കെടുത്തിട്ടുണ്ട്.

Content Highlights: Vincent Pastore passed away at age 80 in his Bronx home. Renowned for his role as Big Pussy in The Sopranos. Served in the US Navy and participated in the Vietnam War. Notable film credits include Goodfellas and Carlito's Way. Participated in The Celebrity Apprentice