രശ്മികയുടെ കമന്റ് ബോക്സിനും ‘ചെരിവ്’; കംപ്ലീറ്റ് ആക്ടർ ആരെന്ന് അറിയില്ലെന്ന് പറഞ്ഞതിനെതിരെ ലാൽ ആരാധകർ

'കോഫി വിത്ത് കരൺ' ചാറ്റ് ഷോയിലെ പ്രതികരണത്തെത്തുടർന്ന് തെലുങ്ക് താരങ്ങളായ വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ മോഹൻലാൽ ആരാധകരുടെ കടുത്ത വിമർശനം. സൂപ്പർസ്റ്റാർ മോഹൻലാലിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടിയും പ്രതികരണവുമാണ് ആരാധകരെ ചൊടിപ്പിച്ചത്.
കരൺ ജോഹർ അവതാരകനായ ഷോയിൽ ദക്ഷിണേന്ത്യൻ സിനിമാതാരങ്ങളുടെ വിളിപ്പേരുകൾ തിരിച്ചറിയാനുള്ള ഗെയിമിനിടെയായിരുന്നു സംഭവം. അല്ലു അർജുന്റെ വിശേഷണമായ 'ഐക്കൺ സ്റ്റാർ' എന്നും യഷിനെ വിളിക്കുന്ന 'റോക്കിങ് സ്റ്റാർ' എന്നും കരൺ പറഞ്ഞപ്പോൾ, രശ്മിക ഇത് തിരിച്ചറിഞ്ഞു. എന്നാൽ, 'ദി കംപ്ലീറ്റ് ആക്ടർ' എന്ന പേര് ആർക്കാണെന്ന ചോദ്യത്തിന് തമാശയായി 'എനിക്ക്!' എന്നാണ് വിജയ് ദേവരകൊണ്ട മറുപടി നൽകിയത്. തുടർന്ന്, ഇത് മോഹൻലാലിന്റേതാണെന്ന് കരൺ തിരുത്തിയപ്പോൾ 'മോഹൻലാൽ സാറോ?' എന്ന് അത്ഭുതത്തോടെ വിജയ്യും രശ്മികയും ഒരുപോലെ ചോദിക്കുകയായിരുന്നു.
ഇന്ത്യൻ സിനിമയിലെ മുതിർന്ന നടനായ മോഹൻലാലിനെ വിശേഷണത്തിൽ തിരിച്ചറിയാത്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഇരുവരുടെയും അജ്ഞതയിൽ അമർഷം അറിയിച്ച് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.
അടുത്തിടെ രജനീകാന്ത് ചിത്രം 'ജയിലർ 2'-ൽ മോഹൻലാലിന്റെ കാമിയോ റോളിന്റെ ദൈർഘ്യം കുറച്ചതിൽ ആരാധകർ കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു. പിന്നാലെ, ആരാധകർ കൂട്ടത്തോടെ സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റെ കമന്റ് ബോക്സിലെത്തി. തുടർന്നാണ് 'കമന്റ് ബോക്സിന് ചെരിവ്' എന്ന വിശേഷണം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായത്. സമാനമാണ് ഇപ്പോൾ രശ്മികയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും എതിരായ അമർഷം.
Content Highlights: Vijay Deverakonda and Rashmika Mandhana face social media backlash from Mohanlal fans following their appearance on Koffee With Karan. During a trivia segment about South Indian cinema monikers, Vijay playfully claimed 'The Complete Actor' title for himself. Host Karan Johar corrected him, clarifying that the moniker belongs to Malayalam superstar Mohanlal. Fans expressed deep disappointment online over both actors' failure to recognize the veteran actor's iconic title. The incident has sparked widespread social media discussions and commentary across fan communities.