ഇന്ദ്രന്‍സ് നായകനാകുന്ന കമേഴ്‌സ്യല്‍ സിനിമ, നിര്‍മ്മിക്കാനൊരുങ്ങി വിജയ് ബാബു

രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ട നടൻ ഇന്ദ്രൻസ് നായകനാകുന്ന ആദ്യ കമേഴ്സ്യൽ ചിത്രം വരുന്നു. വിജയ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ആണ് നിർമ്മാണം. റോജിൻ തോമസ് ആണ് തിരക്കഥയും സംവിധാനവും ഒരുക്കുന്നത്. ഫിലിപ്സ് ആന്റ് ദ മങ്കിപ്പെന്നിന്റെ സംവിധായകരിൽ ഒരാളാണ് റോജിൻ.
സിനിമയുടെ ചിത്രീകരണം ഓണം കഴിഞ്ഞ് തുടങ്ങുമെന്നും വിജയ് ബാബു പറയുന്നു. രാഹുൽ സുബ്രഹ്മണ്യന്‍ ആണ് സംഗീതം. നീൽ ഡിക്കൂഞ്ഞ ആണ് ഛായാഗ്രഹണം.ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടും.
തൊണ്ണൂറുകളിലെ വാണിജ്യചിത്രങ്ങളിൽ ഹാസ്യനടനായി അഭിനയത്തിൽ ഹരിശ്രീ കുറിച്ച ഇന്ദ്രൻസിന് 2017ലെ ആളൊരുക്കം എന്ന ചിത്രത്തിലൂടെയാണ് ആദ്യ സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. വി.സി. അഭിലാഷ് ആയിരുന്നു സംവിധാനം. 2019ൽ ഡോ ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങളിലെ അഭിനയത്തിലൂടെ നടൻ രാജ്യാന്തര ചലച്ചിത്രമേളകളിൽ ശ്രദ്ധിക്കപ്പെട്ടു.
Content Highlights :vijay babu friday film house produces commercial movie indrans lead actor
Content Highlights: