'പെരുമാൾ എന്തിന് സര്‍ക്കാരിനെതിരേ പോരാടുന്നു'; വിടുതലൈ പാര്‍ട്ട് 2 ട്രെയ്ലര്‍ പുറത്ത്

വിടുതലൈ പാർട്ട് 2 സിനിമയുടെ പോസ്റ്ററുകൾ | ഫോട്ടോ: https://x.com/rsinfotainment
വിടുതലൈ പാർട്ട് 2 സിനിമയുടെ പോസ്റ്ററുകൾ | ഫോട്ടോ: https://x.com/rsinfotainment

കോളിവുഡില്‍ തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ വെട്രിമാരന്‍ ഒരുക്കുന്ന വിടുതലൈ പാര്‍ട്ട് രണ്ടിന്റെ ട്രയ്‌ലര്‍ റിലീസായി. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന വിടുതലൈ രണ്ടാം ഭാഗത്തിന്റെ ട്രയ്‌ലര്‍ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. 

ചെന്നൈയില്‍ ഇളയരാജ, വിജയ് സേതുപതി, വെട്രിമാരന്‍, സൂരി, പീറ്റര്‍ ഹെയ്ന്‍ തുടങ്ങി സിനിമയിലെ താരങ്ങളും മറ്റു വിശിഷ്ട അതിഥികളും ചേര്‍ന്ന താര സമ്പന്നമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും റിലീസ് ചെയ്തത്. വിജയ് സേതുപതിയും സൂരിയും മഞ്ജു വാര്യരും ഒരുമിക്കുന്ന വിടുതലൈ പാര്‍ട്ട് രണ്ട്, 2024 ഡിസംബര്‍ 20-ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ്.

ആര്‍എസ് ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ഇളയരാജ. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റര്‍പ്രൈസസ് മെറിലാന്‍ഡ് റിലീസസ് ആണ്.

ഡിഒപി: ആര്‍.വേല്‍രാജ്, കലാസംവിധാനം: ജാക്കി, എഡിറ്റര്‍: രാമര്‍, കോസ്റ്റ്യൂം ഡിസൈനര്‍: ഉത്തര മേനോന്‍, സ്റ്റണ്ട്‌സ്: പീറ്റര്‍ ഹെയ്ന്‍ ആന്‍ഡ് സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈന്‍: ടി. ഉദയകുമാര്‍, വിഎഫ്എക്‌സ്: ആര്‍ ഹരിഹരസുദന്‍, പി.ആര്‍.ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.

Content Highlights: Vetrimaaran’s Viduthalai Part 2 trailer out