വെട്രി നായകനാകുന്ന 'മെമ്മറീസ്'; മാര്‍ച്ച് 10-ന് തിയേറ്ററുകളിലെത്തും

വെട്രി നായകനാകുന്ന തമിഴ് ചിത്രം 'മെമ്മറീസ്' റിലീസിനൊരുങ്ങുന്നു. ചിത്രം മാര്‍ച്ച് 10-ന് പ്രദര്‍ശനത്തിനെത്തും. '8 തോട്ടകള്‍', 'ജീവി', 'ജീവി 2' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് വെട്രി.
അര്‍.എന്‍.ആര്‍ മനോഹര്‍, ഹരീഷ് പേരടി, ഡയാന ഹമീദ്, പാര്‍വതി, സലീല്‍ ദാസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്യാം, പ്രവീണ്‍ എന്നിവരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ക്രൈം ത്രില്ലര്‍ ഗണത്തിലുള്ള ഈ ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് മലയാളിയായ അധിന്‍ ഒളളൂര്‍ ആണ്.
ഷിജു തമീന്‍സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ഷിജു തമീന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം -കിരണ്‍ ന്യൂപിറ്റല്‍, ആര്‍മോ, എഡിറ്റിങ് -സാന്‍ ലോകേഷ്, സംഗീതം -ഗവാസ്‌കര്‍ അവിനാഷ്. പി.വി.ആര്‍ പിക്ചേര്‍സാണ് ചിത്രം വിതരണം ചെയ്യുന്നത്.
Content Highlights: vetri in memories tamil movie release date announced