തെലുങ്ക് താരം വെങ്കിടേഷിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം; 'വെങ്കി 75' വരുന്നു

'വെങ്കി 75' പോസ്റ്റര്‍ | photo: special arrangements
'വെങ്കി 75' പോസ്റ്റര്‍ | photo: special arrangements

തെലുങ്ക് നടന്‍ വെങ്കിടേഷിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം വരുന്നു. വെങ്കിടേഷിന്റെ 75-ാമത്തെ ചിത്രത്തിന് 'വെങ്കി 75' എന്നാണ് താത്കാലികമായി പേര് നല്‍കിയിരിക്കുന്നത്. സൈലേഷ് കൊളാനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

നിഹാരിക എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വെങ്കട്ട് ബോയനപള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. 'ശ്യാം സിംഹ റോയ്'ക്ക്‌ ശേഷം നിഹാരിക എന്റര്‍ടെയ്ന്‍മെന്റിന്റെ രണ്ടാമത്തെ നിര്‍മാണ സംരംഭമാണ് ചിത്രം. 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി 25-ന് പുറത്തിറങ്ങും. ഇതിനോടകം തന്നെ പുറത്തുവന്ന പ്രീ പോസ്റ്റര്‍ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഒരു ആക്ഷന്‍ ചിത്രമായിരിക്കും 'വെങ്കി 75' എന്നാണ് പ്രീ ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍. പി.ആര്‍.ഒ -ശബരി.

Content Highlights: venkitesh 75 th film first look poster on january 25