സീതാരാമത്തെ പ്രശംസിച്ച് വെങ്കയ്യ നായിഡു

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുഗു ചിത്രം 'സീതാരാമ'ത്തെ പ്രശംസിച്ച് മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. 'സീതാരാമം' കണ്ടു.
സാങ്കേതികവൈദഗ്ധ്യവും മികച്ച അഭിനയവും സ്‌ക്രീനില്‍ ദൃശ്യാനുഭവമായി. പതിവ് പ്രണയകഥകളില്‍നിന്ന് വ്യത്യസ്തമായി വികാരങ്ങളുടെ ബാഹുല്യത്തിലേക്ക് നയിക്കുന്ന ധീരനായ ഒരു പട്ടാളക്കാരന്റെ കഥയാണിത്' -അദ്ദേഹം ട്വീറ്റ് ചെയ്തു.
സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നായിഡു അഭിനന്ദനങ്ങളറിയിച്ചു.
ഈമാസം അഞ്ചിന് റിലീസ് ചെയ്ത ചിത്രം യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള റൊമാന്റിക് ഡ്രാമയാണ്. മൃണാല്‍ ഠാക്കൂര്‍, രശ്മിക മന്ഥന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: venkaiah naidu former vice president of India praises Sita Ramam Dulquer Salmaan mrunal thakur