ഇംഗ്ലണ്ടിൽ സംഗീതപരിപാടി: വേടന് പി.സി.സി.നൽകണം- ഹൈക്കോടതി

കൊച്ചി: സംഗീത പരിപാടി അവതരിപ്പിക്കാൻ ഇംഗ്ലണ്ടിൽ പോകുന്നതിനായി വേടന് (ഹിരൺദാസ് മുരളി) പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ റീജണൽ പാസ്‌പോർട്ട് ഓഫീസർക്ക് ഹൈക്കോടതിയുടെ നിർദേശം. വിവിധ കേസുകളിൽ പ്രതിയാണെന്നതിന്റെ പേരിൽ പി.സി.സി. അനുവദിക്കാത്തതിനെതിരേയാണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്. കേസുകളിൽ പ്രതിയായതിനാൽ പ്രത്യേക പി.സി.സി.യെ അനുവദിക്കാനാകൂ എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഇത്തരത്തിൽ പി.സി.സി. അനുവദിക്കാനാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദേശിച്ചത്.
Content Highlights: Kerala High Court directed Regional Passport Officer to issue Police Clearance Certificate (PCC) to rapper Vedan (Hirandas Murali). Vedan requested PCC to travel to England for an upcoming music performance. Authorities initially denied the standard clearance due to pending legal cases against him. The Central Government informed the court that a special PCC can be granted to individuals with pending cases. Justice Murali Purushothaman issued the directions allowing the issuance of the special PCC.