ട്രെയിനേക്കാള്‍ വേഗത്തില്‍ ഓടി വരുണ്‍ ധവാന്‍; കൂലി നമ്പര്‍ 1 ന് ട്രോളോടു ട്രോള്‍

വരുണ്‍ ധവാനും സാറാ അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന കൂലി നമ്പര്‍ 1 എന്ന സിനിമയിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. റെയില്‍വേ പാളത്തില്‍ ഇരിക്കുന്ന ഒരു കുട്ടിയെ രക്ഷിക്കുകയാണ് ചിത്രത്തിലെ നായകന്‍. ഓവര്‍ ബ്രിഡ്ജില്‍ നിന്ന് ഓടുന്ന ട്രെയിനിന് മുകളിലേക്ക് ചാടി തീവണ്ടിയേക്കാള്‍ വേഗത്തില്‍ ഓടി മുന്‍പിലെത്തി ട്രാക്കിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷിക്കുകയാണ് നായകന്‍.
ദൃശ്യങ്ങള്‍ വൈറലായതോടെ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. നായകനെ ഒളിമ്പിക്‌സിന് അയക്കാമെന്നും ഇന്ത്യയ്ക്ക് തീര്‍ച്ചയായും സ്വര്‍ണ മെഡല്‍ ലഭിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സിനിമയിലെ ഇത്തരം രംഗങ്ങള്‍ കാലഹരണപ്പെട്ടുവെന്നും പ്രേക്ഷകര്‍ ഇതിനെ തിരസ്‌കരിക്കുമെന്നും മറ്റു ചിലര്‍ പറയുന്നു.