ഓ ഹോ ഹോ ഓ നരന്‍... ഞങ്ങള്‍ പാടും.. ഡയറക്ടര്‍ ഉറങ്ങും';വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിന്റെ മിഡ്‌നൈറ്റ് ഫണ്‍

വിശാഖ് സുബ്രഹ്‌മണ്യം പങ്കുവച്ച വീഡിയോയില്‍ നിന്നും
വിശാഖ് സുബ്രഹ്‌മണ്യം പങ്കുവച്ച വീഡിയോയില്‍ നിന്നും

വളരെ ആഘോഷ പൂര്‍വം ചിത്രീകരിച്ച സിനിമയാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് വിനീതും ടീമും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ചിത്രീകരണ വേളയിലെ രസകരമായ നിമിഷങ്ങളും പല വീഡിയോകളിലൂടെയും പ്രേക്ഷകര്‍ കണ്ടതുമാണ്. അത്തരത്തില്‍ ഷൂട്ടിംഗ് ദിവസത്തിലെ ഒരു രാത്രിയില്‍ ഒരു പാട്ട് വീഡിയോ ആണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം പങ്കുവെച്ചിരിക്കുന്നത്.

നരന്‍ സിനിമയിലെ 'ഓ ഹോ ഹോ ഓ നരന്‍..' എന്ന പാട്ടാണ് വിശാഖ് സുബ്രഹ്‌മണ്യവും താരങ്ങളും പാടുന്നത്. എന്നാല്‍ വീഡിയോയില്‍ പാട്ട് ശരിക്കും പാടിയ സംവിധായകന്‍ വിനീത് ഇല്ല. 'ഞങ്ങള്‍ പാടും.. ഡയറക്ടര്‍ ഉറങ്ങും', എന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍. വിശാഖ് സുബ്രഹ്‌മണ്യം, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് പ്രണവ് മോഹന്‍ലാല്‍, ബേസില്‍ ജോസഫ്, ചിത്രത്തിന്റെ സഹ സംവിധായകന്‍ അഭയ് വാര്യര്‍ എന്നിവരാണ് വീഡിയോയില്‍ പാടുന്നത്.

എപ്രില്‍ 17നാണ് ചിത്രം 50 കോടി ക്ലബില്‍ ഇടം നേടിയത്. 100 കോടി കടക്കാനുള്ള എല്ലാ സാധ്യതകളും വര്‍ഷങ്ങള്‍ക്കു ശേഷത്തിനുണ്ട്. റിലീസ് ചെയ്ത ആദ്യ ദിവസം കേരളാ ബോക്‌സോഫീസില്‍ നിന്നും മൂന്ന് കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

Content Highlights: varshangalkku shesham team, naran movies song, vishak subramanyam , Instagram post, funny video