നേരേ ചൊവ്വേ ഇംഗ്ലീഷ് അറിയില്ല, പക്ഷേ പള്ളിക്കകത്ത് അലമ്പുണ്ടാക്കിയാൽ അടിച്ചിരിക്കും ഈ 'വരയൻ'

വരയനിൽ സിജു വിൽസൺ | ഫോട്ടോ: https://youtu.be/Lq2lTdB1dn8
വരയനിൽ സിജു വിൽസൺ | ഫോട്ടോ: https://youtu.be/Lq2lTdB1dn8

സിജു വിൽസൺ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം വരയന്റെ ട്രെയിലർ ഇറങ്ങി. കോമഡിയും സസ്പെൻസും മാസ് ഡയലോ​ഗുകളും ആക്ഷനും നിറഞ്ഞതാണ് ട്രെയിലർ. ഫാദർ എബി കപ്പൂച്ചിൻ എന്ന പുരോ​ഹിതനായാണ് സിജു വിൽസൺ എത്തുന്നത്.

ലിയോണ ലിഷോയ് ആണ് നായിക. മണിയൻപിള്ള രാജു, അരിസ്റ്റോ സുരേഷ്, വിജയരാഘവൻ, ജൂഡ് ആന്തണി ജോസഫ്, ജോയ് മാത്യു എന്നിവർക്കൊപ്പം നാസ് എന്ന നായയും പ്രധാനവേഷത്തിലുണ്ട്. ഡാനി കപ്പൂച്ചിൻ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ജിജോ ജോസഫ് ആണ് സംവിധാനം ചെയ്യുന്നത്.

രജീഷ് രാമൻ ഛായാ​ഗ്രഹണവും പ്രകാശ് അലക്സ് സം​ഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. ജോൺകുട്ടിയാണ് എഡിറ്റിങ്. സത്യം സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം പ്രേമചന്ദ്രൻ എ.ജിയാണ് നിർമിച്ചിരിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

Content Highlights: Varayan, Siju wilson, Varayan Trailer, Malayalam new action movie