'വരാഹരൂപം'; സംഗീതസംവിധായകൻ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം

'വരാഹരൂപം' ​ഗാനരം​ഗത്തുനിന്നും | ഫോട്ടോ: www.facebook.com/HombaleFilms
'വരാഹരൂപം' ​ഗാനരം​ഗത്തുനിന്നും | ഫോട്ടോ: www.facebook.com/HombaleFilms

കോഴിക്കോട്: 'കാന്താര' സിനിമയിൽ പകർപ്പവകാശം ലംഘിച്ചാണ് വരാഹരൂപം എന്ന ​ഗാനം ഉൾപ്പെടുത്തിയതെന്ന കേസിൽ സം​ഗീത സംവിധായകനോട് അന്വേഷണ ഉദ്യോ​ഗസ്ഥനുമുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചു. 

സം​ഗീത സംവിധായകൻ അജനീഷ് ലോകനാഥിനോടാണ് 16,17 തീയതികളിൽ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ജാമ്യാപേക്ഷ പരി​ഗണിച്ച ഹൈക്കോടതി നിർദേശിച്ചത്.

അന്വേഷണത്തോട് പൂർണമായി സഹകരിക്കാനും കോടതി നിർദേശിച്ചു.  കപ്പ ടി.വിക്കുവേണ്ടി തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ നവരസം എന്ന ​ഗാനത്തിന്റെ പകർപ്പാണ് വരാഹരൂപം എന്ന ​ഗാനം. മാതൃഭൂമിക്കാണ് നവരസത്തിന്റ പകർപ്പാവകാശം.

Content Highlights: varaharoopam song from kantara, varaharoopam case, thykkudam bridge case, ajaneesh loknath