ബിജു സോപാനത്തിന്റെ കഥയിൽ 'ഉപ്പും മുളകും' താരങ്ങൾ ഒരു സിനിമയിൽ

ചിത്രത്തിന്റെ അണിയറപ്രവർത്തകർ
ചിത്രത്തിന്റെ അണിയറപ്രവർത്തകർ

മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയായ ഉപ്പും മുളകിലെ താരങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നു. നവാഗതനായ ജയൻ വി കുറുപ്പ് സംവിധാനം ഈ ചിത്രം, ബ്ലൂംസ് ഇന്റർനാഷണലിന്റെ ബാനറിൽ അമേരിക്കൻ മലയാളിയും ബിൽഡറുമായ കൊല്ലങ്കോട് സ്വദേശി വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്നു.

ഉപ്പും മുളക് സീരിയൽ , കപ്പേള ക്രിയേറ്റീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തനായ സുരേഷ് ബാബു എന്ന കണ്ണൻ തിരക്കഥ സംഭാഷണമെഴുതുന്നു. ബിജു സോപാനത്തിന്റേതാണ് കഥ. നൗഷാദ് ഷെറീഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊജക്ട് ഹെഡ്-റഷീദ് മസ്താൻ,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്.

കോവിഡ് നിയന്ത്രണങ്ങൾ മാറുന്നതനുസരിച്ച് എറണാകുളം,പട്ടാമ്പി എന്നിവിടങ്ങളിലായി ചിത്രീകരണമാരംഭിക്കും.വാർത്ത പ്രചരണം- എ എസ് ദിനേശ്

Content Highlights : Uppum Mulakum Actors New Movie Story By Biju Sopanam Nisha Sarangi

Content Highlights: