ചാക്കോച്ചൻ നാളെ കൊച്ചി ലുലുമാളിൽ എത്തുന്നു; 'ഉന്മാദം' ട്രെയിലർ ലോഞ്ച് വൈകീട്ട് 6-ന്

#മൂവി ഡെസ്‌ക്
കുഞ്ചാക്കോ ബോബന്‍ | Photo -  Mathrubhumi archives
കുഞ്ചാക്കോ ബോബന്‍ | Photo - Mathrubhumi archives

കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ഉന്മാദം' സിനിമയുടെ ട്രെയിലർ ലോഞ്ച് നാളെ (ജൂലായ് 18, ശനി). വൈകീട്ട് 6-ന് കൊച്ചി ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കും. കുഞ്ചാക്കോ ബോബൻ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച വീഡിയോയിൽ ട്രെയിലർ ലോഞ്ചിലേക്ക് പ്രേക്ഷകരേവരേയും ക്ഷണിച്ചിരിക്കുകയാണ്. ഷാഹി കബീറിന്റെ രചനയിൽ കിരൺ ദാസ് ഒരുക്കുന്ന 'ഉന്മാദം' വേൾഡ് വൈഡ് റിലീസ് ജൂലായ് 31-നാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്‌ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്‌നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിർമ്മാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.

ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്മോങ്ക്‌സ്. പിആർഒ: ആതിര ദിൽജിത്ത്.

Content Highlights: Trailer launch event at Lulu Mall, Kochi, tomorrow at 6 PM., Starring Kunchacko Boban and Lijomol Jose in lead roles., Directed by Kiran Das with screenplay by Shahi Kabir., Worldwide theatrical release confirmed for July 31., Large ensemble cast featuring Siddique, Sudheesh, and others.