സെൻസർ കടന്ന് 'ഉടുമ്പൻചോല വിഷൻ'; ഇനി തിയേറ്റർ പോരാട്ടം

#മൂവീസ് ഡെസ്ക്
'ഉടുമ്പൻചോല വിഷൻ' പോസ്റ്റർ
'ഉടുമ്പൻചോല വിഷൻ' പോസ്റ്റർ

റിലീസ് വിശേഷങ്ങളിലൂടെ ഓൺലൈൻ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ 'ഉടുമ്പൻചോല വിഷൻ' പുതിയ അപ്ഡേറ്റുമായി എത്തുന്നു. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

നവാഗത സംവിധായകൻ സലാം ബുഖാരിയുടെ ചിത്രത്തിൽ മാത്യു തോമസ്, ശ്രീനാഥ് ഭാസി, മിലിന്ദ് സോമൻ, ദിലീഷ് പോത്തൻ, സിദ്ദിഖ്, സുദേവ് നായർ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. എ ആൻഡ് ആർ മീഡിയ ലാബ്‌സിന്റെയും യു.ബി. പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ അഷർ അമീറും റിയാസ് കെ. മുഹമദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാധ്യമപ്രവർത്തനത്തിന്റെ ലോകവും അധികാരത്തിനായുള്ള മത്സരങ്ങളും പ്രമേയമാക്കുന്ന ചിത്രം റിലീസിനായി ഒരുങ്ങുമ്പോൾ സിനിമാപ്രേമികളുടെ പ്രതീക്ഷയും ഉയരുകയാണ്.

Content Highlights: 'Udumbanchola Vision' completed censorship and received a U/A certificate. Directed by debutant Salam Bukhari, the film is scheduled for release on October 23. Features an ensemble cast including Mathew Thomas, Sreenath Bhasi, Milind Soman, Dileesh Pothan, and Siddique. Produced by Asher Amir and Riyas K. Muhammed under A & R Media Labs and UB Productions. The storyline revolves around the world of journalism and power politics.