ഇര്‍ഷാദ് അലിയും എം.എ നിഷാദും പ്രധാനകഥാപാത്രങ്ങള്‍; 'റ്റൂ മെന്‍ ' ടീസര്‍ പുറത്തിറങ്ങി

ടീസറിലെ രംഗം
ടീസറിലെ രംഗം

നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'റ്റൂ മെന്‍ ' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.

രഞ്ജി പണിക്കര്‍,സാദ്ദിഖ്, സുധീര്‍ കരമന,സോഹന്‍ സീനുലാല്‍, ബിനു പപ്പു,മിഥുന്‍ രമേശ്,സുനില്‍ സുഖദ,ഡോണീ ഡേര്‍വിന്‍,ലെന,അനുമോള്‍,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ്  ഡാര്‍വിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു. എഡിറ്റര്‍-വി സാജന്‍. അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായ് യില്‍ ചിത്രീകരിക്കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഡാനി ഡാര്‍വിന്‍,ഡോണീ ഡാര്‍വിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോയല്‍ ജോര്‍ജ്ജ്, മേക്കപ്പ്-സജീര്‍ കടക്കല്‍, വസ്ത്രാലങ്കാരം-അശോകന്‍ ആലപ്പുഴ, എഡിറ്റര്‍-വി സാജന്‍, കളറിസ്റ്റ്-സെല്‍വിന്‍ വര്‍ഗ്ഗീസ്,സൗണ്ട് ഡിസൈന്‍-ബിജുമോന്‍ ടി ബ്രുസി,ഫിനാന്‍സ് കണ്‍ട്രോളര്‍-അനൂപ് എം.,പി ആര്‍ ഒ- എ എസ് ദിനേശ്.

Content Highlights: Two Men Teaser Released Irshad Ali MA Nishad