ടു മെന്‍ ഓഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിലേക്ക്

Two Men
Two Men

മിന്നല്‍ മുരളിയുടെ എക്‌സികുട്ടീവ് പ്രെഡ്യൂസറായ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ഡി ഗ്രൂപ്പിന്റെ ബാനറില്‍ നിര്‍മ്മിച്ച് കെ.സതീഷ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം 'ടു മെന്‍' ഓഗസ്റ്റ് 5ന് കേരളത്തിലെ തിയേ
റ്ററുകളിലെത്തും. മരുഭൂമിയിലൂടെയുള്ള ഒരു കാര്‍ യാത്രയില്‍ അപരിചിതരായ രണ്ടുപേര്‍ക്ക് നേരിടേണ്ടിവരുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വരുന്നത്.

ഇര്‍ഷാദ് അലി, സംവിധായകന്‍ എം.എ. നിഷാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു. 

മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു. എഡിറ്റിംഗ് വി സാജന്‍. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ?ഗ്രൂപ്പാണ് വിതരണക്കാര്‍. ഡ്രീം ബിഗ് ഫിലിംസാണ് വിതര പങ്കാളികള്‍. പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് :കണ്ടന്റ് ഫാക്ടറി.

ഗസല്‍ ഗായകര്‍ റാസാബീഗം ആദ്യമായി സിനിമാഗാനം ആലപിച്ചത് ഈ സിനിമയ്ക്ക് വേണ്ടിയാണ്. നടന്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ഗാനം റിലീസ് ചെയ്തിരുന്നു. അവരുടെ 'സലാം ചൊല്ലി പിരിയും മുന്‍പേ' എന്ന ഹിറ്റ് ഗാനമാണ് സിനിമക്ക് വേണ്ടി വീണ്ടും ഒരുക്കിയത്. ഇരുവരും ഗാനരംഗങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തു. 

Content Highlights: Two men Releases on August 5 K satheesh Irshad Ali MA Nishad