സെന്തിലും ഇർഷാദും പ്രധാന വേഷങ്ങളിൽ; 'അരിക്' ട്രെയിലർ പുറത്ത്

അരിക് സിനിമയുടെ ട്രെയിലറിൽ നിന്നൊരു രം​ഗം
അരിക് സിനിമയുടെ ട്രെയിലറിൽ നിന്നൊരു രം​ഗം

സെന്തിൽ കൃഷ്ണ , ഇർഷാദ് അലി, ധന്യ അനന്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന അരിക് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി.എസ് സനോജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ ആസിഫ് അലി, ആന്റണി വർ​ഗീസ് പെപ്പേ എന്നിവർ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുറത്തിറക്കിയത്. 

കുന്നംകുളത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. കോരൻ എന്ന തൊഴിലാളിയായി സെന്തിൽ എത്തുമ്പോൾ അദേഹത്തിന്റെ മകൻ ശങ്കരനായി ഇർഷാദ് എത്തുന്നു. ഇവരുടെ ജീവതത്തിൽ തുടങ്ങി ശങ്കരന്റെ മകൾ ശിഖയിലൂടെയാണ് സിനിമ പുരോ​ഗമിക്കുന്നത്. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ,സിജി പ്രദീപ്, ആർ.ജെ മുരുകൻ, അർച്ചന പദ്മിനി, ഹരീഷ് പേങ്ങൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. സൈന മൂവിസിന്റെ ചാനൽ വഴിയാണ് ട്രെയിലർ റീലീസ് ചെയ്തിരിക്കുന്നത്. 

വി.എസ് സനോജ്, ജോബി വർ​ഗീസ് എന്നിവരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഛായാ​ഗ്രഹണം മനേഷ് മാധവൻ., എഡിറ്റർ- പ്രവീൺ മം​ഗലത്ത്, പശ്ചാത്തലസം​ഗീതം- ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈൻ - ​ഗോകുൽദാസ്, സൗണ്ട് ഡിസൈൻ- രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈൻ- അനുപ് തിലക്, ലൈൻ പ്രെഡ്യൂസർ- എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീഹരി ധർമ്മൻ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, മേക്കപ്പ്- ശ്രീജിത്ത് ​ഗുരുവായൂർ, കളറിസ്റ്റ്- യു​ഗേന്ദ്രൻ, കാസ്റ്റിം​ഗ് ​ഡയറക്ടർ- അബു വളയംകുളം, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, ടൈറ്റിൽ, പോസ്റ്റർ ഡിസൈൻ- അജയൻ ചാലിശ്ശേരി, മിഥുൻ മാധവ്,  പി.ആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ. ഈ മാസം 28ന് അരിക് തീയ്യേറ്ററുകളിലേക്ക് എത്തും.

Content Highlights: trailer of the movie ariku have been released