ക്യാമ്പസ് പശ്ചാത്തലമായി 'ഒരു ബൊഹീമിയൻ ഗാനം'; സംവിധാനം ടോം ഇമ്മട്ടി

ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിന്റെ സംവിധായകൻ ടോം ഇമ്മട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് "ഒരു ബൊഹീമിയൻ ഗാനം".
ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. '1975 നാഷണൽ എമർജൻസി ' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. മാറ്റിനിയുടെ ബാനറിൽ ബാദുഷാ സിനിമാസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുമായ് ചേർന്ന് എൻ.എം. ബാദുഷയും, ഷിനോയ് മാത്യൂവും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'ഒരു ബൊഹീമിയൻ ഗാനം'. മാറ്റിനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രവും കൂടിയാണിത്.
ക്യാമ്പസ് പശ്ചാത്തലത്തിൽ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വാർത്ത പ്രചരണം- പി.ശിവപ്രസാദ്
content highlights : Tom Emmatty movie Oru Bohemian Ganam title poster
Content Highlights: