തോമസ് സെബാസ്റ്റ്യൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു; പ്രതീക്ഷയോടെ സിനിമാപ്രേമികൾ

തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു. അം അഃ എന്നാണ് ചിത്രത്തിന്റെ പേര്. പേരു നൽകുന്ന കൗതുകം പോലെ തന്നെ ചിത്രവും ഏറെ കൗതുകം നിറഞ്ഞതായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
മമ്മൂട്ടി നായകനായ മായാ ബസാർ, കുഞ്ചാക്കോബോബൻ നായകനായ ജമ്നാ പ്യാരി, ധ്യാൻ - അജു കൂട്ടുകെട്ടിലെ ഗൂഢാലോചന എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാപി പ്രൊഡക്ഷൻസ് ആണ് നിർമാണം. ഫാമിലി ഡ്രാമയായ ചിത്രത്തിൽ ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി, അലൻസിയർ, ടി.ജി. രവി,രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, തമിഴ് താരം ദേവദർശിനി മീരാവാസുദേവ്, ശ്രുതി ജയൻ മാലാ പാർവ്വതി,, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ഇടുക്കിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ സസ്പെൻസ് ഡ്രാമ ചിത്രത്തിനു കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ്. ക്യാമറ ചലിപ്പിച്ചത് അനീഷ് ലാൽ ആർ. എസ്. സംഗീതം നൽകിയത് ഗോപി സുന്ദർ. എഡിറ്റിംഗ് - ബിജിത് ബാല. കലാസംവിധാനം - പ്രശാന്ത് മാധവ് . മേക്കപ് - രഞ്ജിത് അമ്പാടി. കോസ്റ്റ്യൂംസ് - കുമാർ എടപ്പാൾ. അസോസിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ. പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി. സ്റ്റിൽസ് - സിനറ്റ് സേവ്യർ. പി. ആർ. ഓ. - മഞ്ജു ഗോപിനാഥ്,. വാഴൂർ ജോസ്. ഡിസൈൻസ് - യെല്ലോടൂത്ത്സ്
Content Highlights: title of Thomas Sebastians new film has been released