പുതുമുഖങ്ങളെ അണിനിരത്തി ടിനു പാപ്പച്ചന്റെ 'കൊല്ലം കോട്ട കമ്പനി'; ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാള സിനിമയിൽ തന്റേതായ ശൈലികൊണ്ട് ശ്രദ്ധേയനായ ടിനു പാപ്പച്ചൻ ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന റോ ആക്ഷൻ ചിത്രം 'കൊല്ലം കോട്ട കമ്പനി'യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രത്തിന്റെ 'ലോക്കൽ' സ്വഭാവത്തെ അടിവരയിടുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. ടിനു പാപ്പച്ചൻ സിനിമകളുടെ പ്രത്യേകതയായ ആക്ഷൻ പാക്ക്ഡ് ദൃശ്യഭാഷയെ ഓർമ്മിപ്പിക്കുന്ന പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിക്കുകയാണ്.
കൊല്ലം കേന്ദ്രീകരിച്ചു കഥ നടക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്. അരുൺ നാരായൺ, അഞ്ജന ഫിലിപ്പ്, ബിനു എസ്.ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അച്ചു ബേബി ജോൺ സഹനിർമ്മാതാവായി ചിത്രത്തിലുണ്ട്.
ടിനു പാപ്പച്ചൻ സിനിമകളുടെ നട്ടെല്ലായ ശക്തമായ സാങ്കേതിക പ്രവർത്തകരുടെ നിര തന്നെയാണ് ഈ ചിത്രത്തിനുമുള്ളത്. ആർ. അരവിന്ദൻ, സുജിത്ത് സുന്ദരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജഗാജാന്തരം, ചാവേർ തുടങ്ങിയ ചിത്രങ്ങളിൽ ടിനു പാപ്പച്ചനൊപ്പം പ്രവർത്തിച്ച ജസ്റ്റിൻ വർഗീസിന്റെ സംഗീതം ഈ ചിത്രത്തിലുമുണ്ട്. ഛായാഗ്രഹണം റാഹിൽ നിർവ്വഹിക്കുന്നു.
എഡിറ്റിംഗ്: ദീപു ജോസഫ്, കലാസംവിധാനം: അജയ് മങ്ങാട്, ശബ്ദമിശ്രണം: രംഗനാഥ് രവി, ആക്ഷൻ കൊറിയോഗ്രാഫി: കലൈ കിങ്‌സൺ, വസ്ത്രാലങ്കാരം: ആഷിഷ് നമ്പ്യാർ, മെയ്‌ക്ക്പ്പ്: റോണക്സ് സേവ്യർ, ഗാന രചന: വിനായക് ശശികുമാർ, സൗണ്ട് മിക്സിംങ്: കണ്ണൻ ഗണപത്, കളറിസ്റ്റ്: ശ്രിക്ക് വാരിയർ, പ്രൊഡക്ഷൻ കൺട്രോളർ: പ്രധ്വി എൻ. രാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് രാധാകൃഷ്ണൻ, ലൈൻ പ്രൊഡ്യൂസേഴ്സ്: ഫെബി സ്റ്റാലിൻ, വിവേക് കെ ജി, അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു വിജയൻ, സ്റ്റിൽസ്: ഷൈൻ സാബൂറ, വിഷ്വൽ എഫക്ട്സ്: CDIME & വിശ്വാ എഫ്എക്സ്, ഡിഐ: കളർപ്ലാനറ്റ് സ്റ്റുഡിയോ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓൺലൈൻ മാർക്കറ്റിംഗ്: ടാഗ് 360 ഡിഗ്രി, പി ആർ ഓ: ഹെയിൻസ് & റോജിൻ കെ റോയ്, വിഷ്വൽ പ്രോമോഷൻസ് : സ്‌നേക്ക്പ്ലാൻ്റ് എൽ.എൽ.പി.
Content Highlights: Director Tinu Pappachan has officially unveiled the local, raw action-packed first-look poster for his upcoming film Kollam Kotta Company, featuring a group of newcomers in the lead roles.