ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ‘ദ തേർഡ് മർഡർ’; സുനിൽ ഇബ്രാഹിം ചിത്രത്തിന് അഭിനന്ദന പ്രവാഹം

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തിയ സൈക്കോളജിക്കൽ ത്രില്ലർ ആണ് ദി തേർഡ് മർഡർ. വീക്കെൻഡിൽ ചിത്രത്തിന് മികച്ച ബുക്കിങ് ആണ് ലഭിക്കുന്നത്. സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രത്തിനു ഇന്നലെയും മിക്ക കേന്ദ്രങ്ങളിലും ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ ലഭിച്ചു. സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
തേർഡ് മർഡർ ചിത്രം കണ്ട ശേഷം നിരവധി സിനിമാ പ്രവർത്തകരും നിരൂപകരും ചിത്രത്തിന് അഭിനന്ദങ്ങളുമായെത്തി. അതിൽ എഴുത്തുകാരൻ നജീബ് മൂടാടി എഴുതിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇപ്രകാരമാണ്. "അക്രമിക്കാൻ, ജീവനെടുക്കാൻ പിറകിൽ ആരോ ഉണ്ടെന്ന ഭീതിയോടെ ജീവിക്കേണ്ടി വരുന്നതിലും വലിയ ഗതികേടെന്താണ്?. 'ദി തേർഡ് മർഡർ' അതാണ് അനുഭവിപ്പിക്കുന്നത്".
അരികിൽ ഒരാൾ, ചാപ്റ്റേഴ്‌സ്, ചാപ്‌റ്റേഴ്. അവസാനമായി ഇപ്പോൾ ദി തേർഡ് മർഡറും. സുനിൽ ഇബ്രാഹിമിന്റെ സിനിമകളൊക്കെയും മനുഷ്യ മനസ്സിന്റെ കാണാപ്പുറങ്ങളാണ് തുറന്നുവെക്കുന്നത്. പരിചിതരായ മനുഷ്യരുടെ അപരിചിതമായ മുഖങ്ങൾ ചെയ്തികൾ......
മടുപ്പിക്കാത്ത, ഉദ്വേഗമുണർത്തുന്ന കഥ പറച്ചിലാണ്, ക്രാഫ്റ്റാണ് സുനിൽ ഇബ്രാഹിമിന്റെ സിനിമകളുടെ സൗന്ദര്യം. പതിനാല് വർഷം മുമ്പ് ഇറങ്ങിയ 'ചാപ്റ്റേഴ്‌സ്' ഇപ്പോഴും പുതിയ സിനിമ പോലെ നമുക്ക് കാണാനാവും. 'ദി തേർഡ് മർഡറി'ലേക്ക് വരുമ്പോൾ ത്രില്ലറും ഇമോഷണൽ ഫാമിലി സ്റ്റോറിയും കൂടി ചേരുന്നതിന്റെ ആർദ്രതയുമുണ്ട്. ഇന്ദ്രൻസും സൈജു കുറുപ്പും ജിബിൻ ഗോപിനാഥുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ എന്ന നിലയിൽ തങ്ങളുടെ റോളിൽ മികവ് പുലർത്തുന്നു.
വിനയ് ഫോർട്ട് എന്ന നടനെ, നാടക-ഫിലിം ഇൻസ്റ്റിട്യൂട്ട് ഉത്പന്നത്തെ കുറെയായി തമാശ വേഷങ്ങളിൽ മാത്രം തളച്ചിട്ടത് എത്ര ഖേദകരമാണ് എന്ന് 'ദി തേർഡ് മർഡർ' ബോധ്യപ്പെടുത്തും. ശരീരഭാഷ കൊണ്ടും ഭാവങ്ങൾ കൊണ്ടും വിനയൻ എന്ന ഭീരുവും നിസ്സഹായനും പാവവുമായ മനുഷ്യനെ അസാധ്യ മനോഹരമായാണ് അയാൾ ചെയ്തു വെച്ചിരിക്കുന്നത്. മണികണ്ഠൻ പട്ടാമ്പിയും ആനന്ദ് മന്മഥനും ആദിത്യൻ ആയി അഭിനയിച്ച കുട്ടിയും എടുത്തു പറയേണ്ടതുണ്ട്.സൂപ്പർ താര- സംവിധായക സിനിമകൾ പോലും ആദ്യ ദിവസങ്ങളിൽ തന്നെ 15 ആള് തികയാത്തതിനാൽ ഷോ ഇല്ലാതെ പോവുന്ന ഇക്കാലത്ത് ഏറെക്കുറെ നിറഞ്ഞ തിയേറ്ററിൽ സിനിമ കാണുന്നതിന്റെ സുഖം ചെറുതല്ല. വ്യത്യസ്തമായ നല്ല സിനിമകൾക്ക് ഇവിടെ പ്രേക്ഷകരുണ്ട് എന്ന് 'ദി തേർഡ് മർഡറിന്റെ' തിയേറ്റർ റെസ്പോൺസ് തെളിയിക്കുന്നു.
മെജോ ജോസഫിന്റെ BGM ഈ സിനിമയുടെ ജീവനാണ്. പതിവു ശൈലിയിലല്ലാത്ത ത്രില്ലർ സിനിമ കാണാൻ ആഗ്രഹിക്കുന്നവരെ 'ദി തേർഡ് മർഡർ' നിരാശപ്പെടുത്തില്ല എന്നാണ് നജീബ് മൂടാടി അഭിപ്രായപ്പെട്ടത്.
ചിത്രത്തിലെ ഓരോ അഭിനേതാവിന്റെയും ഗംഭീര പ്രകടനം തിയേറ്ററിൽ ഈ ചിത്രത്തിലൂടെ നേരിട്ടനുഭവിച്ചറിയാം. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് ദി തേർഡ് മർഡറിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സ്വർണലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
ദി തേർഡ് മർഡറിന്റെ അണിയറപ്രവർത്തകർ ഇവരാണ്:
ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റർ: വി. സാജൻ, കഥ: എം. എസ്. ഫൈസൽ ഖാൻ, സംഗീതം & പശ്ചാത്തല സംഗീതം: മെജോ ജോസഫ്,പ്രോജക്ട് ഡിസൈനർ: ഷിജു തമീൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്:അരുൺ വി. എസ്., മനാഫ് വള്ളക്കടവ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഹൈൽ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടേഴ്സ്: എം. ആർ. വിബിൻ, ഷമീർ എസ്,
പ്രൊഡക്ഷൻ കോർഡിനേറ്റർ: ജിൻസ് ഭാസ്കർ,പ്രൊഡക്ഷൻ ഡിസൈൻ: എം. ബാവ, മേക്കപ്പ്: അമൽ ചന്ദ്രൻ. സൗണ്ട് ഡിസൈൻ: എ. ബി. ജുബിൻ, സൗണ്ട് മിക്സിങ് : വിനോദ് പി ശിവറാം, കോസ്റ്റ്യൂംസ്: അക്ഷയ പ്രേംനാഥ്. ഡി.ഐ. പ്രൊഡ്യൂസർ: രമേഷ് സി. പി. വി.എഫ്.എക്സ്: ഐ. വി. എഫ്.എക്സ്, കൊച്ചി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്:പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം,സ്റ്റിൽസ് : ഷാലു പേയാട്, പബ്ലിസിറ്റി: ഫണൽമീഡിയ, ദുബായ്, പി ആർ ഓ : പ്രതീഷ് ശേഖർ.
Content Highlights: Directed by Sunil Ibrahim and starring Saiju Kurup, Vinay Forrt, and Indrans, the psychological thriller The Third Murder is receiving overwhelming responses and housefull shows across theatres, with praised performances and strong word-of-mouth.