വെള്ളിത്തിരയില്‍ ഇനി സ്വര്‍ണത്തിളക്കം

Bheeshma Parvam, KGF 2
Bheeshma Parvam, KGF 2

കോവിഡ് പ്രതിസന്ധിക്കുശേഷം മലയാള സിനിമയുടെ വെള്ളിത്തിരയില്‍ വീണ്ടും സ്വര്‍ണത്തിളക്കമാണ് വരുന്നത്. 50-ഓളം സിനിമകളാണ് മൂന്നുമാസത്തിനുള്ളില്‍ റിലീസ് പ്രതീക്ഷിക്കുന്നത്.

അടുത്ത മൂന്നുമാസം തിയേറ്ററുകളില്‍ കൂടുതല്‍ സിനിമകളെത്തുമെന്ന പ്രതീക്ഷയിലാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ 'ഫിയോക്'. ജനുവരിയിലും ഫെബ്രുവരിയിലുമായി ഇതുവരെ 30 മലയാള സിനിമകളാണ് റിലീസ് ചെയ്തത്. ഇതില്‍ പകുതിയും ഒ.ടി.ടി. റിലീസുകളായിരുന്നു. 15 സിനിമകള്‍ മാത്രമാണ് തിയേറ്ററുകളില്‍ എത്തിയത്.

മമ്മൂട്ടി ചിത്രങ്ങളായ 'ഭീഷ്മപര്‍വ'വും 'പുഴുവും' പോലെയുള്ള സിനിമകളും ഇതരഭാഷാ ചിത്രങ്ങളായ 'ആര്‍.ആര്‍.ആറും' 'കെ.ജി.എഫ്. രണ്ടും' ഒക്കെ വരുന്നതോടെ തിയേറ്ററുകള്‍ പഴയതുപോലെയാകുമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറയുന്നത്. എന്നാല്‍, സിനിമകള്‍ ഒ.ടി.ടി.ക്കു നല്‍കണോ തിയേറ്ററുകളില്‍ നല്‍കണോ എന്ന കാര്യത്തില്‍ അസോസിയേഷന്‍ നിബന്ധനകള്‍ വെച്ചിട്ടില്ല.

നിര്‍മാതാക്കളുടെ സൗകര്യമനുസരിച്ച് റിലീസ് തീരുമാനിക്കാമെന്നാണ് അസോസിയേഷന്റെ നിലപാട്.

Content Highlights: Upcoming Theater Releases, Bheeshma Parvam, Mammootty, KGF2