ഗംഭീര പ്രേക്ഷക പ്രതികരണങ്ങളും ഫാസ്റ്റ് ഫില്ലിങ് ഷോകളുമായി 'ദി തേർഡ് മർഡർ' വിജയത്തിലേക്ക്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സൈക്കോളജിക്കൽ ത്രില്ലർ ആണ് ‘ദി തേർഡ് മർഡർ’. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യദിനം പതിനഞ്ചിൽപ്പരം ഫാസ്റ്റ് ഫില്ലിങ് ഷോകളാണ് ഈവെനിങ് ഷോകൾക്ക് ലഭിച്ചത്. സ്ലോ പേസിൽ തുടങ്ങുന്ന ചിത്രം പ്രേക്ഷകനിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തുന്ന കാഴ്ചക്ക് തിയേറ്ററിൽ കൈയടി ലഭിക്കുന്നുണ്ട്.
റോയ്, അരികിൽ ഒരാൾ, ചാപ്റ്റേഴ്സ്, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിമാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഓരോ അഭിനേതാവിന്റെയും ഗംഭീര പ്രകടനം തിയേറ്ററിൽ നേരിട്ടനുഭവിച്ചറിയാം. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് ദി തേർഡ് മർഡറിലെ പ്രധാന അഭിനേതാക്കൾ. സ്വർണലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
ALSO READ | ഞെട്ടിക്കുന്ന താരപ്രകടനങ്ങൾ, പടർന്നുകയറുന്ന സസ്‌പെൻസ്; അപ്രവചനീയം ദ തേർഡ് മർഡർ
ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റർ: വി. സാജൻ, കഥ: എം.എസ്. ഫൈസൽ ഖാൻ, സംഗീതം, പശ്ചാത്തല സംഗീതം: മെജോ ജോസഫ്, പ്രൊജക്ട് ഡിസൈനർ: ഷിജു തമീൻസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: അരുൺ വി.എസ്, മനാഫ് വള്ളക്കടവ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഹൈൽ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: എം.ആർ. വിബിൻ, ഷമീർ എസ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: ജിൻസ് ഭാസ്‌കർ, പ്രൊഡക്ഷൻ ഡിസൈൻ: എം. ബാവ, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: എ.ബി. ജുബിൻ, സൗണ്ട് മിക്‌സിങ്: വിനോദ് പി. ശിവറാം, കോസ്റ്റ്യൂംസ്: അക്ഷയ പ്രേംനാഥ്, ഡി.ഐ. പ്രൊഡ്യൂസർ: രമേഷ് സി.പി, വി.എഫ്.എക്‌സ്: ഐ.വി.എഫ്.എക്‌സ്, കൊച്ചി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ്: പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം, സ്റ്റിൽസ്: ഷാലു പേയാട്, പബ്ലിസിറ്റി: ഫണൽമീഡിയ, ദുബായ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.
Content Highlights: Psychological thriller 'The Third Murder' opened to strong positive audience responses in theaters. The film logged over 15 fast-filling evening shows on its opening day. Directed by Sunil Ibrahim and produced by Sudarsanan Kanjiramkulam under Swarnalaya Cinemas. Features a lead cast including Saiju Kurup, Indrans, Vinay Forrt, Johnny Antony, Ananya, and Leona Lishoy. Written by M.S. Faisal Khan with music composed by Mejo Joseph.