'അവര്‍ എന്റെ ബിക്കിനി ചിത്രം ആവശ്യപ്പെട്ടു, വീടിന് പുറത്ത് ബഹളമുണ്ടാക്കി'; വെളിപ്പെടുത്തി നടി

സെലിബ്രിറ്റിയായാല്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഹോളിവുഡ് നടി സിഡ്‌നി സ്വീനി. ഫ്‌ളോറിഡയിലെ തന്റെ വീടിന് പുറത്തേക്ക് ബിക്കിനി ധരിച്ച് വരാന്‍ ആവശ്യമുണ്ടായെന്നാണ് സിഡ്‌നി സ്വീനിയുടെ തുറന്നു പറച്ചില്‍. പാപ്പരാസികളില്‍നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചാണ് നടി വ്യക്തമാക്കുന്നത്.
ഗ്ലാമര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കുറച്ചുകാലം മുമ്പ് നടന്നെ സംഭവത്തെക്കുറിച്ച് സ്വീനി വിവരിക്കുന്നത്. പുറത്തുണ്ടായിരുന്ന തന്റെ കുടുംബാംഗങ്ങള്‍ക്കുനേരെ അവര്‍ ആക്രോശിച്ചു. ബിക്കിനി ധരിച്ച് പുറത്ത് വന്നാല്‍ ഫോട്ടോ എടുത്ത് തിരിച്ചുപോകാമെന്ന് അവര്‍ കുടുംബാംഗങ്ങളോട് പറഞ്ഞു. ഇത്തരക്കാര്‍ ബീച്ചിന് സമീപത്തെ കുറ്റിക്കാടുകളില്‍ ഒളിച്ചിരിക്കുന്നതിന്റെ ചിത്രം കൈയിലുണ്ട്. രാവിലെ ആറുമണിക്കുവരുന്ന ഇവര്‍ വൈകിട്ട് നാലുമണിയായാലും തിരിച്ചുപോവില്ല. എനിക്കെന്റെ വീട്ടില്‍ സുരക്ഷിതമായി ഇരിക്കേണ്ടതുണ്ടെന്നും സ്വീനി പറഞ്ഞു.
എന്നാല്‍, ഇത്തരം ഫോട്ടോഗ്രാഫര്‍മാരുടെ സാന്നിധ്യം തന്നെ പൊതുവേ അലോസരപ്പെടുത്താറില്ലെന്ന് സിഡ്‌നി സ്വീനി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ചിത്രം എടുത്ത് ഷെയര്‍ ചെയ്യുമ്പോള്‍ ലൊക്കേഷന്‍ വെളിപ്പെടുമെന്നും ഇത് തന്റെ സുരക്ഷിതത്വം അപകടത്തിലാക്കുമെന്നും അവര്‍ പറഞ്ഞു.
Content Highlights: Sydney Sweeney on paparazzis pressured her to pose in a bikini