2019 ൽ മുടങ്ങിയത് 5 ചിത്രങ്ങൾ; സുശാന്തിനെ നിരാശയിലേക്ക് നയിച്ചത് ഇതോ....

-
-

സുശാന്ത് സിങ് രാജ്പുതിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മുംബൈ ബാന്ദ്രയിലെ വസതിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 

അതിനിടയിലാണ് നടന്‍ അവസാനമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്നത്. ജൂണ്‍ 3ലെ നടന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. നടന്റെ ആത്മഹത്യാക്കുറിപ്പെന്ന നിലയിലാണ് ഈ പോസ്റ്റ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ദു:ഖസൂചകമായ വാക്യങ്ങളാണ് കുറിപ്പില്‍. നടന്‍ വിഷാദത്തിന് അടിമയായിരുന്നു എന്നു സൂചിപ്പിക്കുന്ന വരികളും മരിച്ചുപോയ അമ്മയുടെ ഓര്‍മ്മകളും കുറിപ്പില്‍ നിറയുന്നു. അമ്മയുടെ ചിത്രത്തോടൊപ്പം തന്റെ ചിത്രവും ചേര്‍ത്തുവച്ചാണ് പോസ്റ്റ്.

2019 ൽ സുശാന്ത് അഭിനയിക്കാൻ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. കേദർനാഥ്, ചിചോരെ എന്നിവയായിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ. കേദർനാഥ് വലിയ വിജയം നേടിയില്ലെങ്കിലും ചിചോരെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. ആത്മഹത്യക്കെതിരായ സന്ദേശം നൽകുന്ന ഈ ചിത്രത്തിലെ നായകൻ ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചത് ദുഖ:കരമാണ്.

നന്ദി സുശാന്ത്, ദുരിതത്തിൽ സഹായവുമായെത്തിയ താങ്കളെ കേരളം ഒരിക്കലും മറക്കില്ല......

സിനിമകൾ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളർത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങൾ പറയുന്നത്. ആർ. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന ചിത്രത്തിൽ സുശാന്ത് അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ പ്രൊജക്ട് നടന്നില്ല. എ.പി.ജെ അബ്ദുൾ കലാം, രബീന്ദ്രനാഥ ടാ​ഗോർ, ചാണക്യൻ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി.  അമേരിക്കൻ റൊമാന്റിക് കോമഡി ചിത്രമായ  ദ ഫോൾട്ട് ഇൻ അവർ സ്റ്റാറിന്റെ റീമേക്കായ ദിൽബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് നീണ്ടു പോയി. 2019 ൽ പുറത്തിറങ്ങിയ ഡ്രെെവ് ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. 

Content Highlights: Sushant Singh Rajput suicide 

Content Highlights: