സൂരരൈ പോട്ര് ഹിന്ദിയിലേക്ക്; നിർമാതാവായി സൂര്യയും

Photo | Twitter, https:||twitter.com|Suriya_offl
Photo | Twitter, https:||twitter.com|Suriya_offl

സൂര്യ നായകനായെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടിയ സൂരരൈ പോട്ര് ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രം ഓടിടി റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ഹിന്ദിയിൽ ചിത്രം നിർമ്മിക്കുന്നത്. സുധ കൊങ്കര തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. ചിത്രത്തിലെ അഭിനേതാക്കളെയോ മറ്റു അണിയറപ്രവർത്തകരുടെയോ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ആഭ്യന്തര വിമാന സർവ്വീസ് ആയ എയർ ഡെക്കാണിൻറെ സ്ഥാപകൻ ജി ആർ ഗോപിനാഥിൻറെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രമാണ് സൂരറൈ പോട്ര്. സൂര്യ മാരൻ എന്ന കഥാപാത്രമായെത്തിയ ചിത്രത്തിൽ അപർണ ബാലമുരളി, ഉർവശി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.

content highlights : Suriyas Soorarai Pottru to get a Hindi remake sudha Kongara to direct

Content Highlights: