ഇതൊരു ചരിത്ര നിമിഷം; പുരസ്‌കാരത്തിളക്കത്തില്‍ സൂര്യയും ജ്യോതികയും

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിളക്കത്തില്‍ താരദമ്പതികളായ സൂര്യയും ജ്യോതികയും. സൂരറൈ പ്രോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യ മികച്ച നടനായത്. മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്‌കാരവും സുധ കൊങ്കര സംവിധാനം ചെയ്ത ഈ ചിത്രത്തിനാണ്. ചിത്രത്തിന്റെ നിര്‍മാതാവ് എന്ന നിലയിലാണ് ജ്യോതിക പുരസ്‌കാരം വാങ്ങാനെത്തിയത്. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2 ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിച്ചത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്ന നിമിഷങ്ങള്‍ ഇരുവരും ഫോണില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം അപര്‍ണ ബാലമുരളി സ്വീകരിച്ചു. ജി.വി പ്രകാശ് മികച്ച പശ്ചാത്തല സംഗീതത്തിനും സുധ കൊങ്കരയും ശാലിനി ഉഷ നായരും മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി.
ലോക്ഡൗണ്‍ കാലത്ത് ആമസോണ്‍ പ്രൈമിലൂടെയാണ് സൂരറൈ പ്രോട്ര് പ്രദര്‍ശനത്തിനെത്തിയത്. എയര്‍ ഡെക്കാണ്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.
Content Highlights: Suriya Jyothika receive national film awards Soorarai Pottru film best actor producer