വരുന്നത് മാസ് ഫാമിലി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, പാപ്പൻ റിലീസ് ഡേറ്റ് പുറത്ത്

പാപ്പൻ സിനിമയിൽ സുരേഷ് ​ഗോപി | ഫോട്ടോ: www.facebook.com/ActorSureshGopi
പാപ്പൻ സിനിമയിൽ സുരേഷ് ​ഗോപി | ഫോട്ടോ: www.facebook.com/ActorSureshGopi

ജോഷി-സുരേഷ് ഗോപി ചിത്രം പാപ്പൻ- ജൂലൈ 29 ന് പ്രദർശനത്തിനെത്തും. മാസ് ഫാമിലി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗോകുൽ സുരേഷ്, നൈല ഉഷ,കനിഹ, നീത പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മറ്റു നിരവധി താരങ്ങളും അണിനിരക്കുന്നു.

ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. ശ്രീ ഗോകുലം മൂവീസിനു വേണ്ടി  ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന "പാപ്പൻ" ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിലാണ്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവർ ചേർന്നാണ് പാപ്പന്റെ നിർമ്മാണം. സഹനിർമ്മാണം -  വി.സി. പ്രവീൺ, ബൈജു ഗോപാലൻ, സുജിത് ജെ നായർ, ഷാജി.

#Paappan release date locked!

#Paappan release date locked! Abraham Mathew Mathan and team reporting in cinemas worldwide on 29th July. #PaappanFromJuly29 #Joshiy Gokul Suresh Nyla Usha #RJShaan Jakes Bejoy #AbhilashJoshiy Sree Gokulam Movies #DavidKachappillyProductions #IffaarMedia

Posted by Suressh Gopi on Thursday, July 14, 2022

ക്രിയേറ്റീവ് ഡയറക്ടർ -അഭിലാഷ് ജോഷി, എഡിറ്റർ -ശ്യാം ശശിധരൻ, സംഗീതം -ജേക്സ് ബിജോയ്, ഗാനരചന -മനു മഞ്ചിത്, ജ്യോതിഷ് കാശി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -സെബാസ്റ്റ്യൻ കൊണ്ടൂപറമ്പിൽ (U.S.A), തോമസ് ജോൺ (U.S.A), കൃഷ്ണമൂര്‍ത്തി. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, ആർട്ട് -നിമേഷ് എം താനൂർ. മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്.PRO മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ.

ശ്രീ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് പാപ്പൻ  തീയ്യറ്ററുകളിൽ എത്തിക്കുന്നത്

Content Highlights: Suresh Gopi New Movie, Paappan Movie, Paappan Release Date