പത്ത് മിനിട്ടിനുള്ളിൽ ഞാൻ വന്നില്ലെങ്കിൽ നീ പൊയ്ക്കോ; മൈൻഡ് ഗെയിമുമായി പാപ്പൻ

പാപ്പനിൽ സുരേഷ് ​ഗോപിയും ​ഗോകുൽ സുരേഷും | ഫോട്ടോ: www.facebook.com/ActorSureshGopi/photos
പാപ്പനിൽ സുരേഷ് ​ഗോപിയും ​ഗോകുൽ സുരേഷും | ഫോട്ടോ: www.facebook.com/ActorSureshGopi/photos

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ​ഗോപി-ജോഷി ടീം ഒന്നിക്കുന്ന പാപ്പൻ എന്ന ചിത്രത്തിന്റെ ​ഗ്രാൻഡ് ട്രെയിലർ പുറത്തിറങ്ങി. അത്യന്തം സസ്പെൻസ് നിറഞ്ഞതാണ് ട്രെയിലർ. ചിത്രത്തിന്റെ ആദ്യം പുറത്തുവന്ന ട്രെയിലറിനും വൻസ്വീകരണം ലഭിച്ചിരുന്നു.

എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സുരേഷ് ​ഗോപി എത്തുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. ​ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, വിജയരാഘവൻ, ജനാർദനൻ, ടിനി ടോം, നന്ദു, ചന്തുനാഥ്, ആശ ശരത് തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിൽ.

ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന  ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്  ആർ ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി.

എഡിറ്റർ -ശ്യാം ശശിധരൻ, സംഗീതം -ജേക്സ് ബിജോയ്‌, സൗണ്ട് ഡിസൈൻ -വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട്  -നിമേഷ് എം താനൂർ, മേക്കപ്പ് -റോണെക്സ് സേവ്യർ, കോസ്റ്റ്യൂം -പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ -എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ -സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് -നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ് -ഓൾഡ് മങ്ക്സ്, പി ആർ. ഒ മഞ്ജു ഗോപിനാഥ്. 

ഈ മാസം 29-ന്  ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്ന് ചിത്രം  തീയറ്ററുകളിൽ എത്തിക്കും.

Content Highlights: suresh gopi joshiy movie paappan trailer, paappan movie, gokul suresh and suresh gopi