ഗരുഡന് ശേഷം 'SG- 251' മായി അബാം മൂവീസ്

സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചാർട്ടിലേക്ക് കടന്ന ചിത്രം "ഗരുഡൻ "ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന അടുത്ത ചിത്രം " SG- 251" ന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.
അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് സുരേഷ് ഗോപിയുടെ 251 മത് ചിത്രത്തിന്റെ നിർമ്മാണം. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വരുന്ന
ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിൽ ആയിരിക്കും സുരേഷ് ഗോപി എത്തുക. സംവിധാനം രാഹുൽ രാമചന്ദ്രൻ. തിരക്കഥ സമീൻ സലീം. തമിഴ് - കന്നട ഭാഷകളിൽ നിന്നുള്ളവരാണ് ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ഉണ്ടാവുക.
ഡിസംബർ പകുതിയോടുകൂടി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്യും. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ എൻ .എം. ബാദുഷ, അമീർ എന്നിവരാണ്. പി ആർ ഓ മഞ്ജു ഗോപിനാഥ്,വാഴൂർ ജോസ്. ചിത്രത്തിന്റെ ഭാഗമാകുന്ന മറ്റു താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പേര് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
Content Highlights: Suresh gopi film, SG 251, Abaam Movies, Rahul Ramachandran