‘ജീവിതമെന്ന മഹായാത്ര, 68 വർഷം പൂർത്തിയാക്കി’; കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിച്ച് സുരേഷ് ഗോപി

#Movies Desk
സുരേഷ് ​ഗോപിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ | Photo: Facebook/ Suressh Gopi
സുരേഷ് ​ഗോപിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ | Photo: Facebook/ Suressh Gopi

68-ാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കുടുംബത്തോടൊപ്പം മധുരം പങ്കിട്ട് പിറന്നാൾ ആഘോഷിക്കുന്ന ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്. ഭാര്യ രാധിക, മക്കളായ ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരെയും ചിത്രത്തിൽ കാണാം. ചിത്രങ്ങൾക്കൊപ്പം ചെറുകുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

നാലുതരം കെയ്ക്ക് നിരത്തിവെച്ച മേശപ്പുറത്ത്, അതിലൊന്ന് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന സുരേഷ് ഗോപിയാണ് ചിത്രത്തിലുള്ളത്. മക്കൾ രണ്ടുപേരും പിതാവിന് മധുരം നൽകുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആയിരുന്നു സുരേഷ് ഗോപിയുടെ 68-ാം പിറന്നാൾ.

'ജീവിതമെന്ന മഹായാത്രയിൽ 68 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. കടന്നുപോയ വഴികളിലെല്ലാം എന്നെ താങ്ങിനിർത്തിയതും ഇന്ന് ഞാൻ കാണുന്ന എന്നെ രൂപപ്പെടുത്തിയതും നിങ്ങൾ നൽകിയ സ്‌നേഹവും ഈശ്വരാനുഗ്രഹവുമാണ്. ഈ യാത്ര ഇനിയും തുടരുകയാണ് കൂടുതൽ കരുത്തോടെ, കൂടുതൽ ജനങ്ങളിലേക്ക്, കൂടുതൽ നന്മകളിലേക്ക്. നിങ്ങളുടെ ഈ വലിയ സ്‌നേഹത്തിന് മുന്നിൽ ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നു. എല്ലാവർക്കും എന്റെ സ്‌നേഹവും പ്രാർഥനകളും', സുരേഷ് ഗോപി കുറിച്ചു.

പിറന്നാൾ ദിനത്തിൽ സുരേഷ് ഗോപിക്ക് ആശംസകളുമായി ഒട്ടേറെ പേർ എത്തിയിരുന്നു. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിക്ക് ജന്മദിനാശംസ നേർന്നു.

Content Highlights: Popular Malayalam actor and Union Minister Suresh Gopi celebrated his 68th birthday on Friday surrounded by his close family members. He shared heartwarming pictures from the intimate celebration on social media featuring his wife Radhika Nair and sons Gokul and Madhav Suresh. The viral photographs capture the family cutting multiple cakes and his sons feeding him sweets on his special day. Along with the photos, Suresh Gopi penned an emotional note reflecting on his life journey and expressed his deep gratitude to the public and the almighty for their unwavering love. Industry stalwarts and Malayalam cinema superstars Mammootty and Mohanlal were among the thousands who extended their warm birthday wishes to the actor